LiveTV

Live

Kerala

കൊടുവള്ളിയിൽ വീണ്ടും മത്സരിക്കാൻ സി.പി.എം നിർദ്ദേശം നൽകിയെന്ന് കാരാട്ട് റസാഖ്

കഴിഞ്ഞ ദിവസം നിയമസഭ സമ്മേളനം നടക്കുന്ന സമയത്താണ് പാർട്ടി നിർദ്ദേശം അറിയിച്ചത്

കൊടുവള്ളിയിൽ വീണ്ടും മത്സരിക്കാൻ സി.പി.എം നിർദ്ദേശം നൽകിയെന്ന് കാരാട്ട് റസാഖ്

നിയമസഭ തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ വീണ്ടും മത്സരിക്കാൻ സി.പി.എം നിർദ്ദേശം നൽകിയെന്ന് കാരാട്ട് റസാഖ്. പ്രചരണരംഗത്ത് സജീവമാകാൻ പാർട്ടി നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം നിയമസഭ സമ്മേളനം നടക്കുന്ന സമയത്താണ് പാർട്ടി നിർദ്ദേശം അറിയിച്ചത്. തനിക്കൊപ്പം നിൽക്കുന്ന ആളുകളോട് സംസാരിച്ചതിന് ശേഷം മത്സരരംഗത്തിറങ്ങുമെന്നും കാരാട്ട് റസാഖ് മീഡിയവണിനോട് പറഞ്ഞു. സി.പി.എം സ്ഥാനാർഥി നിർണയം തുടങ്ങുന്നതിന് മുമ്പാണ് കാരാട്ട് റസാഖ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

കൊടുവള്ളിയെന്ന ബാലികേറാമല എല്‍.ഡി.എഫ് രണ്ട് വട്ടം കടന്നത് ലീഗില്‍ നിന്ന് ചാടിവന്ന നേതാക്കള്‍ വഴിയാണ്. 2006ല്‍ പി.ടി.എ റഹീമും. കഴിഞ്ഞ തവണ കാരാട്ട് റസാഖും വിജയിച്ചു. സീറ്റ് നിലനിര്‍ത്താന്‍ ഇത്തവണയും സമാന തന്ത്രം തന്നെയാണ് എല്‍.ഡി.എഫ് പയറ്റുന്നത്.