LiveTV

Live

Kerala

'തന്നെ എന്നും അംഗീകരിച്ചിട്ടുള്ളത് ഹൈക്കമാൻഡ് മാത്രം, കോൺഗ്രസിൽ നേതൃതല അഴിച്ചുപണി ആവശ്യമില്ല' കെ. മുരളീധരൻ

തന്നെ എന്നും അംഗീകരിച്ചത് ഹൈക്കമാൻഡ് മാത്രമാണ്

'തന്നെ എന്നും അംഗീകരിച്ചിട്ടുള്ളത് ഹൈക്കമാൻഡ് മാത്രം, കോൺഗ്രസിൽ നേതൃതല അഴിച്ചുപണി ആവശ്യമില്ല' കെ. മുരളീധരൻ

കോൺഗ്രസിൽ ഇനി നേതൃതല അഴിച്ചുപണി ആവശ്യമില്ലെന്ന് കെ. മുരളീധരൻ എംപി. തന്നെ എന്നും അംഗീകരിച്ചത് ഹൈക്കമാൻഡ് മാത്രമാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകുന്നത് ഹൈക്കമാൻഡാണെന്നും വടകരക്ക് പുറത്ത് വട്ടിയൂർകാവിൽ പ്രചരണത്തിനിറങ്ങുമെന്നും മുരളീധരൻ മീഡിയവണിനോട് പറഞ്ഞു. താന്‍ ഉന്നയിച്ച പരാതികള്‍ക്ക് ഇനി പ്രസക്തി ഇല്ലെന്നും അത് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നതില്‍അര്‍ഥം ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു.

എക്കാലവും ഗ്രൂപ്പിന്‍റെ ഭാഗമായി നിന്നിട്ടും ഗ്രൂപ്പിന്‍റെ ഒരു ആനുകൂല്യം ഇന്നുവരെ ലഭിച്ചിട്ടില്ലെന്നും ഹൈക്കമാന്‍ഡ് ആണ് എന്നും തന്നെ അംഗീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത്തണയും ഹൈക്കമാന്‍ഡ് അര്‍ഹമായ പരിഗണന തന്നുവെന്നും മുരളീധരന്‍ പറഞ്ഞു. വടകരക്ക് പുറത്ത് പ്രചരണത്തിനിറങ്ങില്ലെന്ന് പറഞ്ഞ മുരളീധരന്‍ പക്ഷേ പഴയ മണ്ഡമായ വട്ടിയൂര്‍ക്കാവില്‍ പ്രചരണത്തിനിറങ്ങുമെന്ന് വ്യക്തമാക്കി. വടകരയുടെ പരിധിയില്‍ വരുന്ന ഏത് നിയമസഭാ മണ്ഡലത്തില്‍ നിന്നാലും മുല്ലപ്പള്ളി രാമചന്ദ്രന് വേണ്ടി പ്രചരണ രംഗത്തുണ്ടാകുമെന്നും കെ.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.