LiveTV

Live

Kerala

നവകേരള നിർമ്മാണ ആശയങ്ങള്‍ സ്വരൂപിക്കാന്‍ പ്രവാസികളുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച

നവകേരള നിർമ്മാണ ആശയങ്ങള്‍ സ്വരൂപിക്കാന്‍ പ്രവാസികളുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച

നവകേരളനിര്‍മാണം സംബന്ധിച്ച പ്രവാസികളുടെ ആശയങ്ങള്‍ സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി മലയാളികളുമായി കൂടിക്കാഴ്ച നടത്തി. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ ഉയര്‍ച്ചക്കായി പ്രവര്‍ത്തിച്ചവരാണ് പ്രവാസികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രമുഖ വ്യവസായി എം എ യൂസഫലി ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലായിരുന്നു പ്രവാസി മലയാളികളുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. 137 പ്രതിനിധികള്‍ ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്.

പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ക്കപ്പുറം സര്‍ക്കാരിന് ചെയ്യാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയകാലത്ത് കേരളത്തിന്‍റെ ഉയര്‍ച്ചക്കായി പ്രവര്‍ത്തിച്ചവരാണ് പ്രവാസികള്‍. പ്രതിസന്ധിയുടെ കാലത്തെ സംസ്ഥാനത്തെ ചെറുത്ത് നില്‍പ് ലോകം ശ്രദ്ധിച്ചു.

സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ സര്‍വതല വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യോഗത്തില്‍ പങ്കെടുത്ത പ്രവാസി മലയാളികള്‍ നിര്‍ദേശങ്ങള്‍ എഴുതി നല്‍കി.