വിതുരയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
വനാതിര്‍ത്തിയോട് ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്
വിതുര കല്ലാറില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വനാതിര്‍ത്തിയോട് ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മരണകാരണം കണ്ടെത്താന്‍ പോസ്റ്റമാര്‍ട്ടം നടത്തും.
രാവിലെ ഏഴ് മണിയോടെയാണ് കല്ലാറിന് അടുത്ത് 26-ാം മൈലിലാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.രാവിലെ റബ്ബർ വെട്ടാൻ എത്തിയവരാണ് ആനയെ കണ്ടത്. ചരിഞ്ഞ ആനയുടെ സമീപത്ത് കുട്ടിയാനയേയും ഉണ്ട്.പത്ത് വയസ്സോളം പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്. ആനയുടെ അടുത്ത് നിന്നും കുട്ടിയാനയെ മാറ്റാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.
വനംവകുപ്പിന്റെ പാലോട് റേഞ്ച് ഓഫീസർ സ്ഥലത്ത് എത്തി പരിശോധന നടത്തി. ആനയെ ആരും വേട്ടയാടിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായിട്ടില്ലെന്നും എന്തെങ്കിലും അസുഖം മൂലം ആന ചെരിഞ്ഞതാണോയെന്ന് സംശയമുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കുട്ടിയാനയെ കൂടാതെ വേറെ ആനകളുടെ സാന്നിധ്യമൊന്നും പ്രദേശത്ത് തിരിച്ചറിയാനായിട്ടില്ല. കുട്ടിയാനയെ സ്ഥലത്ത് മാറ്റിയ ശേഷം പോസ്റ്റ്മോർട്ടം നടപടികളിലേക്ക് കടക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.