LiveTV

Live

Kerala

വാളയാർ കേസിൽ തുടരന്വേഷണത്തിന് അനുമതി

അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. എ.എസ് രാജുവാണ് അപേക്ഷ നൽകിയത്.

വാളയാർ കേസിൽ തുടരന്വേഷണത്തിന് അനുമതി

വാളയാർ പോക്സോ കേസിൽ തുടരന്വേഷണത്തിന് അനുമതി. തുടരന്വേഷണം വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷയിൽ പാലക്കാട് പോക്സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

കേസിലെ പ്രതികളെ വിട്ടയച്ചപ്പോൾ പുനരന്വേഷണത്തിന് വിചാരണ കോടതിയെ സമീപിക്കാൻ ഹൈകോടതി നിർദേശിച്ചിരുന്നു. ഇത്പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. എ.എസ് രാജുവാണ് അപേക്ഷ നൽകിയത്. ഇത് പോക്സോ കോടതി ഇന്നലെ പരിഗണിക്കുകയും ഇന്ന് വിധി പുറപ്പെടുവിക്കുകയുമായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ ആദ്യം മുതലുള്ള അന്വേഷണപ്രക്രിയകൾ വീണ്ടും നടക്കും. ആളുകളുടെ മൊഴി എടുക്കൽ, ശാസ്ത്രീയമായ തെളിവെടുക്കൽ തുടങ്ങിയ നടപടികൾ അന്വേഷണ സംഘം വീണ്ടും നടപ്പിലാക്കും. നിശാന്തിനി ഐ.പി.എസിനാണ് അന്വേഷണത്തിന്റെ മുഴുവനായുള്ള മേൽനോട്ടം. തുടരന്വേഷണം ഉടൻ ആരംഭിക്കുമെന്നാണ് പോലീസ് നൽകുന്ന വിവരം.