LiveTV

Live

Kerala

കുട്ടനാട്ടില്‍ നീന്താനറിയില്ല, അതുകൊണ്ട് പാലാ വിടില്ലെന്ന് മാണി സി.കാപ്പന്‍

താൻ ശശീന്ദ്രനെതിരെ പരാതി നൽകിയിട്ടില്ല. സീറ്റ് നൽകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല

കുട്ടനാട്ടില്‍ നീന്താനറിയില്ല, അതുകൊണ്ട് പാലാ വിടില്ലെന്ന് മാണി സി.കാപ്പന്‍

കുട്ടനാട്ടിൽ നീന്താൻ അറിയില്ലെന്നും അതുകൊണ്ടു പാലാ വിടില്ലെന്നും മാണി സി.കാപ്പന്‍. എൻ.സി.പിയിലെ വിമത യോഗം അസാധാരണമാണ്. താൻ ശശീന്ദ്രനെതിരെ പരാതി നൽകിയിട്ടില്ല. സീറ്റ് നൽകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. എപ്പോഴും സീറ്റ് ചോദിച്ചു നടക്കേണ്ടതില്ലെന്നും കാപ്പന്‍ പറഞ്ഞു.

എന്തു വന്നാലും പാലാ  വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ
Also Read

എന്തു വന്നാലും പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ

എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കാപ്പന്‍ നേരത്തെയും വ്യക്തമാക്കിയിരുന്നു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണയായതുമായി ബന്ധപ്പെട്ടായിരുന്നു കാപ്പന്‍റെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.സി.പിയെ വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞിരുന്നു.

അതേസമയം നാളെ മുംബൈയിലെത്തി ശരത് പവാറിനെ കാണാനാണ് കാപ്പന്‍റെ തീരുമാനം. മുന്നണി മാറ്റത്തില്‍ പവാറുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തും. സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണി മാറണമെന്ന് നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കും.