LiveTV

Live

Kerala

പുള്ളിപ്പുലിയെ കൊന്ന് കറി വച്ച സംഭവം; പ്രതികൾ ഇതിന് മുമ്പും നായാട്ട് നടത്തിയിട്ടുണ്ടെന്ന് വനം വകുപ്പ്

പ്രതികളെ കസ്റ്റഡിയിൽ കിട്ടാനായി വനം വകുപ്പ് കോടതിയെ സമീപിക്കും. അഞ്ചു പ്രതികളാണ് പിടിയിലായത്

പുള്ളിപ്പുലിയെ കൊന്ന് കറി വച്ച സംഭവം; പ്രതികൾ ഇതിന് മുമ്പും നായാട്ട് നടത്തിയിട്ടുണ്ടെന്ന് വനം വകുപ്പ്

ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറി വച്ച കേസിലെ പ്രതികൾ ഇതിന് മുമ്പും നായാട്ട് നടത്തിയിട്ടുണ്ടെന്ന് വനം വകുപ്പ്. പ്രതികളെ കസ്റ്റഡിയിൽ കിട്ടാനായി വനം വകുപ്പ് കോടതിയെ സമീപിക്കും. അഞ്ചു പ്രതികളാണ് പിടിയിലായത്.

കേസിലെ പ്രതികളായ മാങ്കുളം സ്വദേശി പി കെ മധുവും സുഹൃത്തുക്കളും ഇതിന് മുന്‍പ് മുള്ളൻപന്നിയെ കൊന്നു കറിവച്ചിട്ടുണ്ടെന്നാണ് വനം വകുപ്പിന്‍റെ കണ്ടെത്തൽ. സമാന രീതിയിൽ പ്രതികൾ കൂടുതൽ മൃഗങ്ങളെ വേട്ടയാടിയിട്ടുണ്ടാകാമെന്നും മാങ്കുളം ഫോസ്റ്റ് റെയ്ഞ്ച് ഓഫീസർ പറഞ്ഞു. പുലി ഇറച്ചി ആണെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് പിടിയിലായ മുഖ്യപ്രതി വിനോദിന്‍റെ ഭാര്യ പ്രതികരിച്ചു. ആടിനെയും കോഴിയെയും വന്യമൃഗങ്ങൾ ആക്രമിച്ചിരുന്നു. ഇതിനെ പിടികൂടാനാണ് കെണി വെച്ചത്.

ജനവാസ കേന്ദ്രങ്ങളിലെ വന്യജീവി ശല്യം തടയുന്നതിന് ആവശ്യമായ നടപടികൾ വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്നു മാങ്കുളം നിവാസികളും പരാതിപ്പെടുന്നു. അതേസമയം, പുലിത്തോലിനും നഖത്തിനും അന്താരാഷ്ട്ര വിപണിയിൽ മോഹവിലയാണ്. ഇത് ലക്ഷ്യംവെച്ച് തന്നെയാണ് പ്രതികൾ പുലിയെ പിടികൂടിയത് എന്ന് വനംവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ബുനാഴ്ച്ചയാണ്‌ മാങ്കുളം സ്വദേശി പി.കെ വിനോദ് തന്‍റെ കൃഷിയിടത്തിൽ നിന്നും പുള്ളിപ്പുലിയെ കെണിവെച്ച് പിടിച്ചത്.