സിഎജിക്കെതിരെ അസാധാരണ നടപടിയുമായി സര്‍ക്കാര്‍; കിഫ്ബിയിലെ സിഎജി റിപ്പോര്‍ട്ടിനെതിരെ പ്രമേയം പാസാക്കി
രൂക്ഷ വിമർശനമാണ് പ്രമയേത്തിൽ സിഎജിക്കെതിരെയുള്ളത്. സർക്കാരിനോടുള്ള സാമാന്യ നീതി നിഷേധിക്കപ്പെട്ടു. അക്കൗണ്ടിങ് തത്വങ്ങൾക്ക് വിരുദ്ധമായാണ് സിഎജി റിപ്പോർട്ട്

സിഎജിക്കെതിരെ നിയമസഭയിൽ അസാധാരണ നടപടിയുമായി സർക്കാർ. കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾക്കെതിരെ നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു.
രൂക്ഷ വിമർശനമാണ് പ്രമയേത്തിൽ സിഎജിക്കെതിരെയുള്ളത്. സർക്കാരിനോടുള്ള സാമാന്യ നീതി നിഷേധിക്കപ്പെട്ടു. അക്കൗണ്ടിങ് തത്വങ്ങൾക്ക് വിരുദ്ധമായാണ് സിഎജി റിപ്പോർട്ട്. അനാവശ്യവും ദുരൂഹവുമായ ധൃതി സി എ.ജി കാട്ടിയെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സിഎജിക്കെതിരായ പ്രമേയം ഭരണഘടന വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സിഎജി റിപ്പോർട്ട് തള്ളാനുള്ള അധികാരം സഭക്കില്ല. മുഖ്യമന്ത്രി ചെയ്തത് പ്രധാനമന്ത്രി പോലും ചെയ്യാത്ത കാര്യമാണെന്നും വി.ഡി സതീശൻ വിമർശിച്ചു. സാമാന്യ നടപടിക്രമം സിഎജി പാലിച്ചില്ലെന്നും സി.എ.ജിയുടെത് കോടതി വിധിയല്ലെന്നുമായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.