LiveTV

Live

Kerala

കെ.വി.തോമസ് കോ​ൺ​ഗ്ര​സ് വി​ടി​ല്ല

കോണ്‍ഗ്രസ് നേതൃത്വം കെ.വി.തോമസിനെ നാളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാതലത്തിലാണ് വാര്‍ത്താസമ്മേളനം മാറ്റിവെച്ചത്.

കെ.വി.തോമസ് കോ​ൺ​ഗ്ര​സ് വി​ടി​ല്ല

കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ന്ന മു​ൻ​മ​ന്ത്രി കെ.​വി. തോ​മ​സ് പാ​ർ​ട്ടി​വി​ടി​ല്ല. സോ​ണി​യ ഗാ​ന്ധി നേ​രി​ട്ടു​വി​ളി​ച്ചെ​ന്നും പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​നി​ച്ചെ​ന്നും കെ.​വി. തോ​മ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന കേ​ന്ദ്ര​നേ​താ​ക്ക​ളെ കാ​ണാ​ൻ സോ​ണി​യ ഗാ​ന്ധി നി​ർ​ദേ​ശി​ച്ച​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സോ​ണി​യ ഗാ​ന്ധി നേ​രി​ട്ടു​വി​ളി​ച്ചു നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ചു. സോ​ണി​യ ഗാ​ന്ധി എ​ന്ത് പ​റ​ഞ്ഞാ​ലും ത​ല​കു​നി​ച്ച് അ​നു​സ​രി​ക്കും. ദുഃ​ഖ​ങ്ങ​ളും പ​രി​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി. ചി​ല സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ള​രെ​യ​ധി​കം ആ​ക്ഷേ​പി​ച്ചു​വെ​ന്നും കെ ​വി തോ​മ​സ് പ​റ‍​ഞ്ഞു. എ​ന്നാ​ൽ പാ​ര്‍​ട്ടി​യു​മാ​യി പ്ര​ശ്ന​ങ്ങ​ളി​ല്ല.

ഇതിനെ തുടര്‍ന്ന് കെ.വി.തോമസ് നാളെ നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റിവെച്ചു. കോണ്‍ഗ്രസ് നേതൃത്വം കെ.വി.തോമസിനെ നാളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാതലത്തിലാണ് വാര്‍ത്താസമ്മേളനം മാറ്റിവെച്ചത്. നാളെ തലസ്ഥാനത്ത് എത്തുന്ന ഹൈക്കമാന്‍ഡ് പ്രതിനിധിയും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടുമായി കെ.വി.തോമസ് ചര്‍ച്ച നടത്തുമെന്നാണ് സൂചന. വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് വിടുന്നത് പ്രഖ്യാപിക്കുമെന്നും കൊച്ചിയിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയാകുമെന്നുമുള്ള അഭ്യൂഹങ്ങൾക്കിടയിലാണ് തോമസിന്റെ നിർണായക നീക്കം. ഉമ്മന്‍ചാണ്ടി അടക്കമുളള പ്രധാനപ്പെട്ട നേതാക്കള്‍ കെ.വി.തോമസുമായി ഫോണില്‍ ആശയവിനിമയം നടത്തിയിരുന്നു. അദ്ദേഹത്തിന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.