LiveTV

Live

Kerala

ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു തിന്നു

ആറ് വയസുള്ള പുള്ളിപ്പുലിയെ മാങ്കുളം സ്വദേശി വിനോദിന്‍റെ നേതൃത്വത്തിൽ കെണിവച്ച് പിടിക്കുകയായിരുന്നു

ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു തിന്നു

ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു തിന്നു. ആറ് വയസുള്ള പുള്ളിപ്പുലിയെ മാങ്കുളം സ്വദേശി വിനോദിന്‍റെ നേതൃത്വത്തിൽ കെണിവച്ച് പിടിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.

മാങ്കുളം റെയ്ഞ്ച് ഓഫീസര്‍ ഉദയസൂര്യന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. വിനോദിന്‍റെ വീടിനടുത്തുവെച്ചാണ് പുലിയെ സംഘം പിടികൂടിയത്. ശേഷം പുലിയുടെ തൊലി ഉണക്കാനായി വീടിന് പുറത്ത് ഇട്ടിരുന്നു. ഇത് സമീപവാസികള്‍ കാണുകയും വനം വകുപ്പിന് വിവരങ്ങള്‍ നല്‍കുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. 40 കിലോയോളം തൂക്കം വരുന്ന മാംസമാണ് ലഭിച്ചത്.