LiveTV

Live

Kerala

കിടപ്പ് രോഗിയായ വൃദ്ധയോട് നേരിട്ട് ഹാജരാകാൻ നിർബന്ധിച്ചു; എം.സി ജോസഫൈനെതിരെ പരാതി

വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനെതിരെ പരാതി. കിടപ്പ് രോഗിയായ വൃദ്ധയോട് നേരിട്ട് ഹാജരാകാൻ നിർബന്ധിച്ചെന്നും അധിക്ഷേപിച്ച് സംസാരിച്ചെന്നുമാണ് പരാതി.

കിടപ്പ് രോഗിയായ വൃദ്ധയോട് നേരിട്ട് ഹാജരാകാൻ നിർബന്ധിച്ചു; എം.സി ജോസഫൈനെതിരെ പരാതി

പരാതിക്കാരിയായ വൃദ്ധയെ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ അധിക്ഷേപിച്ചതായി ആരോപണം. കിടപ്പ് രോഗിയായ വൃദ്ധയോട് നേരിട്ട് ഹാജരാകാൻ നിർബന്ധിച്ചെന്ന് വൃദ്ധയുടെ ബന്ധു ഉല്ലാസ് മീഡിയവണിനോട് പറഞ്ഞു. ജോസഫൈനും വൃദ്ധയുടെ ബന്ധുവും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തു വന്നു.

പത്തനംതിട്ട റാന്നിക്ക് അടുത്ത് അതിർത്തി പ്രദേശമായ കോട്ടാങ്ങൽ സ്വദേശിനിയായ 89 വയസുകാരി ലക്ഷ്മികുട്ടിയമ്മയ്ക്കാണ് കഴിഞ്ഞ ജനുവരിയിൽ മദ്യപിച്ചെത്തിയ അയൽവാസിയുടെ മർദനം ഏറ്റത് . ഇതിൽ പോലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്. ഹിയറിങ്ങിന് അടൂരിലേക്ക് ആണ് ലക്ഷ്മിക്കുട്ടിയമ്മയോട് എത്താൻ നിർദേശിച്ചത് . പ്രായാധിക്യവും അനാരോഗ്യം മൂലവും അടുത്തുള്ള പ്രദേശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ബന്ധു വിളിച്ച ഫോൺ കോളിലാണ് എം.സി ജോസഫൈന്റെ അധിക്ഷേപം.

more to watch;