LiveTV

Live

Kerala

കളമശ്ശേരിയിലും തില്ലങ്കേരിയിലും എല്‍.ഡി.എഫ്, പുല്ലഴിയില്‍ യു.ഡി.എഫ്

കളമശേരിയില്‍ എൽ.ഡി.എഫ് യു.ഡി.എഫിന്‍റെ സീറ്റ് പിടിച്ചെടുത്തു

കളമശ്ശേരിയിലും തില്ലങ്കേരിയിലും എല്‍.ഡി.എഫ്, പുല്ലഴിയില്‍ യു.ഡി.എഫ്

സ്ഥാനാർഥികൾ മരിച്ചതിനെ തുടർന്ന് മാറ്റിവെച്ച ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 4 ഇടത്തും എൽ.ഡി.എഫ് മൂന്നിടത്തും ജയിച്ചു. കളമശേരിയില്‍ എൽ.ഡി.എഫ് യു.ഡി.എഫിന്‍റെ സീറ്റ് പിടിച്ചെടുത്തു.

കൊല്ലം പൻമന ഗ്രാമ പഞ്ചായത്തിലെ പറമ്പിമുക്കും ചോല വാര്ഡും എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. പറമ്പിമുക്ക് വാർഡിലേക്ക് നടന്ന വോട്ടെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥി നൗഫല്‍ 323 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ചോല വാർഡില്‍ കോൺഗ്രസിലെ അനിൽകുമാര്‍ 70 വോട്ടിനും ജയിച്ചു. ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്തിൽ ഏഴാം വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫാണ് നേട്ടമുണ്ടാക്കിയത്. എൽ.ഡി.എഫ്‌ സ്ഥാനാർത്ഥി രോഹിത്ത് എം പിളള 464 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കൊച്ചി കളമശേരിയിലെ 37 വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്.

യു.ഡി.എഫിലെ വിമത ശല്യം എല്‍.ഡി.എഫിന് ഗുണം ചെയ്തു. സി.പി.എമ്മിന്‍റെ റഫീഖ് മരയ്ക്കാര്‍ 64 വട്ടുകള്‍ക്കാണ് വിജയിച്ചത്. തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലുവഴി വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫും അട്ടമറി വിജയം നേടി.

1009 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കെ രാമനാഥന്‍ എല്‍.ഡി.എഫില്‍ നിന്നും വാര്‍ഡ് തിരിച്ച് പിടിച്ചത്. ഇതോടെ കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തുന്നത് എല്‍.ഡി.എഫിന് വെല്ലുവിളിയായിട്ടുണ്ട്.

കോഴിക്കോട് മാവൂര്‍ പഞ്ചായത്തിലെ 11 വാര്‍ഡില്‍ യു.ഡി.എഫ് വിജയിച്ചു. കെ.സി വസന്തിയാണ് 27 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഇവിടെ ജയിച്ചത്. കണ്ണൂര്‍ ജില്ല പഞ്ചായത്തിലെ തില്ലങ്കേരി വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് യു.ഡി.എഫില്‍ നിന്നും പിടിച്ചെടുത്തു. 6980 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ബിനോയ് കുര്യന്‍ വിജയിച്ചത്.

സ്ഥാനാര്‍ത്ഥികള്‍ മരിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ 7 ഇടങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 5 ഇടത്തും യു.ഡി.എഫ് വിജയിച്ചു. രണ്ടിടത്ത് മാത്രമാണ് എല്‍.ഡി.എഫിന് ജയിക്കാനായത്.