LiveTV

Live

Kerala

സിബിഐ റെയ്ഡിന് പിന്നാലെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഇതോടെ 8 ഉദ്യോഗസ്ഥരെ സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തു.

സിബിഐ റെയ്ഡിന് പിന്നാലെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കരിപ്പൂര്‍ വിമാനത്താവളത്തിലെ സിബിഐ റെയ്ഡുമായി ബന്ധപ്പെട്ട് നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കസ്റ്റംസ് സൂപ്രണ്ടുമാരായ ആശ, സത്യേന്ദ്ര സിംഗ്, ഇൻസ്പെക്ടർമാരായ സുധീർ കുമാർ, യാസർ അരാഫത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഇതോടെ 8 ഉദ്യോഗസ്ഥരെ സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തു. നാല് ഉദ്യോഗസ്ഥരെ കഴിഞ്ഞ ആഴ്ചയാണ് സസ്പെൻഡ് ചെയ്തത്.

സിബിഐ റെയ്ഡിൽ സ്വർണം കടത്തിയ 24 പേരെ പിടികൂടിയിരുന്നു. ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ പ്രത്യേക അന്വേഷണ സംഘത്തെയും നിയമിച്ചിട്ടുണ്ട്.