സ്പീക്കറുടെ സുഹൃത്തിനെ കസ്റ്റംസ് ചോദ്യംചെയ്യുന്നു
നാസ് അബ്ദുല്ല സ്പീക്കർക്ക് സിം കാർഡ് നൽകിയിരുന്നുവെന്ന് കസ്റ്റംസ് പറയുന്നു.
സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ സുഹൃത്ത് നാസ് അബ്ദുല്ലയെ കസ്റ്റംസ് ചോദ്യംചെയ്യുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യൽ. നാസ് അബ്ദുല്ല സ്പീക്കർക്ക് സിം കാർഡ് നൽകിയിരുന്നുവെന്ന് കസ്റ്റംസ് പറയുന്നു.
മസ്കത്തിലെ മിഡിൽ ഈസ്റ്റ് കോളജ് ഉടമ ലഫീർ മുഹമ്മദിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നുണ്ട്. മിഡിൽ ഈസ്റ്റ് കോളജിൽ സ്വപ്നക്ക് ജോലി കിട്ടാൻ എം ശിവശങ്കർ ഇടപെട്ടെന്ന് ആരോപണമുയർന്നിരുന്നു.
ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവരെയും ചോദ്യംചെയ്യുന്നത്. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍.
സ്പീക്കറെ മാറ്റണമെന്ന പ്രമേയം തള്ളി
പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന പ്രതിപക്ഷ പ്രമേയം നിയമസഭ ചർച്ച ചെയ്ത് തള്ളി. സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം വഴി സ്പീക്കർ സഭയുടെ അന്തസ് കെടുത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രമേയം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തെറ്റ് ചെയ്യാത്തതിനാൽ ആരുടെ മുന്നിലും തലകുനിക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ മറുപടി നൽകി. പ്രമേയം തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.