LiveTV

Live

Kerala

മണ്ണാര്‍കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ച് സഭ; വ്യവസായിക്കായി ബിഷപ്പിന്‍റെ കത്ത്

പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്ത് സിപിഐക്ക് കത്ത് നല്‍കി


മണ്ണാര്‍കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ച് സഭ; വ്യവസായിക്കായി ബിഷപ്പിന്‍റെ കത്ത്

എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരസ്യമായി ഇടപെട്ട് കത്തോലിക്കാ സഭ. മണ്ണാർക്കാട് മണ്ഡലത്തിൽ വ്യവസായിയെ സ്ഥാനാർഥിയാക്കണമെന്ന് പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്ത് സിപിഐക്ക് കത്ത് നല്‍കി.

കഞ്ചിക്കോട്ടെ വ്യവസായി ഐസക് വർഗീസിനെ സ്ഥാനാർഥിയാക്കണമെന്നാണ് ശിപാര്‍ശ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് കത്ത് നല്‍കിയത്. ഐസക് വർഗീസിന് പിന്തുണ നൽകുമെന്ന് വിശ്വകർമ്മ സഭയും അറിയിച്ചു.

ഐസക് വര്‍ഗീസ് 1992 വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. പിന്നീട് അദ്ദേഹം സിപിഎമ്മിന്‍റെ പ്രവാസി സംഘടനയുടെ പാലക്കാട് ജില്ലാ കമ്മിറ്റിയിലെ അംഗമായി. സിപിഐ നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. ബിഷപ്പ് നേരിട്ടാണ് കാനം രാജേന്ദ്രന് കത്ത് നല്‍കിയത്. എന്നാല്‍ സിപിഐ ജില്ലാ കമ്മിറ്റിക്ക് ഇദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് എതിര്‍പ്പുണ്ട്. സിപിഐ നേതാക്കളാരെങ്കിലും സ്ഥാനാര്‍ഥിയാകണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ നിലപാട്. എന്നാല്‍ പരസ്യമായി ഇക്കാര്യത്തില്‍ സിപിഐ നേതാക്കളാരും പ്രതികരിച്ചിട്ടില്ല.

താൻ ക്രിസ്ത്യാനി ആയതിനാലാണ് ബിഷപ്പ് കത്തയച്ചതെന്ന് ഐസക് വർഗീസ് പ്രതികരിച്ചു. വിശ്വകർമ്മ സഭയും തന്നെ പിന്തുണക്കുന്നുണ്ടെന്ന് ഐസക് വർഗീസ് പറഞ്ഞു.