LiveTV

Live

Kerala

പി സി ജോർജിനെ ശാസിക്കണമെന്ന് എത്തിക്സ് കമ്മിറ്റി

പീഡനക്കേസിലെ വാദിയായ കന്യാസ്ത്രീക്കെതിരായ പി സി ജോർജിന്‍റെ പരാമർശങ്ങളിലാണ് തീരുമാനം

പി സി ജോർജിനെ ശാസിക്കണമെന്ന് എത്തിക്സ് കമ്മിറ്റി

പി സി ജോർജ് എംഎല്‍എയെ ശാസിക്കാൻ എത്തിക്സ് കമ്മിറ്റി ശിപാർശ. പീഡനക്കേസിലെ വാദിയായ കന്യാസ്ത്രീക്കെതിരായ പി സി ജോർജിന്‍റെ പരാമർശങ്ങളിലാണ് തീരുമാനം. പി സി ജോർജിന്‍റെ പരാമർശങ്ങൾ നിയമസഭയുടെയും അംഗങ്ങളുടെയും പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് എത്തിക്സ് കമ്മിറ്റി നിരീക്ഷിച്ചു.

നിയമസഭാ അംഗങ്ങളുടെ അന്തസിന് കോട്ടം തട്ടുന്ന പരാമർശമാണ് പി സി ജോർജ് നടത്തിയത്. പീഡനക്കേസിലെ ഇരയെ പിന്തുണച്ചവർക്കെതിരെ സ്വഭാവഹത്യ നടത്താൻ ശ്രമിച്ചെന്നും പ്രിവിലേജ് ആന്‍റ് എത്തിക്സ് കമ്മിറ്റി കണ്ടെത്തി.