ഐശ്വര്യ കേരളയാത്രയില്‍ നിന്ന് മുനീര്‍ പുറത്ത്; യൂത്ത് ലീഗില്‍ പ്രതിഷേധം
വിമര്‍ശനത്തെ തുടര്‍ന്ന് പിന്നീട് പോസ്റ്റില്‍ മുനീറിന്റെ പേര് എഡിറ്റു ചെയ്തു ചേര്‍ത്തു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പോസ്റ്ററില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീറിനെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം. പോസ്റ്ററിലും ചെന്നിത്തല ഫേസ്ബുക്കിലിട്ട കുറിപ്പിലും മുനീറിന്റെ പേരുണ്ടായിരുന്നില്ല. വിമര്‍ശനത്തെ തുടര്‍ന്ന് പിന്നീട് പോസ്റ്റില്‍ മുനീറിന്റെ പേര് എഡിറ്റു ചെയ്തു ചേര്‍ത്തു.
സംശുദ്ധം, സദ്ഭരണം എന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി 21ന് കാസര്‍ക്കോട്ടു നിന്നാണ് യാത്രയാരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പോസ്റ്ററില്‍ ലീഗില്‍ നിന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് ഉള്ളത്.

പോസ്റ്ററിനെതിരെ യൂത്ത് ലീഗ് നേതാവ് ആഷിക് ചെലവൂര്‍ രംഗത്തെത്തി.
' യു.ഡി.എഫ് ഐശ്വര്യ കേരള യാത്രയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ക്യാപ്റ്റന്‍, സ്വഭാവികമായും പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി ലീഡര്‍ ആയ ഡോ.എം.കെ. മുനീറിനെയും ജാഥയുടെ ഉപനായകന്‍ ആക്കിയില്ലെങ്കിലും ആ ജാഥയുടെ കോ-ഒര്ഡിനേറ്റര് മാരിലെങ്കിലും ഉള്‍പ്പെടുത്തേണ്ടതല്ലേ' -ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചു. പോസ്റ്ററില്‍ ഹൈദരലി തങ്ങളുടെ ചിത്രത്തിന് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഫെബ്രുവരി 22ന് തിരുവനന്തപുരത്താണ് യാത്രയുടെ സമാപനം. 140 മണ്ഡലങ്ങളിലൂടെയും യാത്ര കടന്നു പോകും.