LiveTV

Live

Kerala

തൃപ്പൂണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളുടെ പ്രതിഷേധം

മതിയായ ചികിത്സയും സൌകര്യങ്ങളും നല്‍കുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം. കോവിഡ് രോഗികളുടെ എണ്ണം 40 കടന്നതോടെ ആയൂര്‍വേദാശുപത്രി ഇന്നലെ കണ്ടൈന്‍മെന്‍റ് സോണാക്കിയിരുന്നു

തൃപ്പൂണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളുടെ പ്രതിഷേധം

തൃപ്പൂണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളുടെ പ്രതിഷേധം. മതിയായ ചികിത്സയും സൌകര്യങ്ങളും നല്‍കുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം. കോവിഡ് രോഗികളുടെ എണ്ണം 40 കടന്നതോടെ ആയൂര്‍വേദാശുപത്രി ഇന്നലെ കണ്ടൈന്‍മെന്‍റ് സോണാക്കിയിരുന്നു. മറ്റു അസുഖങ്ങളുമായി ബന്ധപ്പെട്ടാണ് ഇവരെല്ലാവരും ഇവിടെ എത്തിയത്.

അതിന് ശേഷമാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യം ഒരാള്‍ പനി ഉണ്ടാവുകയും പിന്നീട് പരിശോധിച്ചപ്പോള്‍ 30 ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. തുടക്കത്തിലുണ്ടായ രോഗികള്‍ക്ക് മികച്ച പരിചരണം ലഭിക്കാത്തതിനാലാണ് കൂടുതല്‍ പേരിലേക്ക് അസുഖം പടരാന്‍ കാരണമെന്നാണ് ഇപ്പോള്‍ കോവിഡ് രോഗികള്‍ പറയുന്നത്.