LiveTV

Live

Kerala

വ്യാജ സി.ഡി ഹാജരാക്കിയ കേസില്‍ ബിജു രമേശിനെതിരെ തുടര്‍നടപടിയാകാമെന്ന് ഹൈക്കോടതി

അഭിഭാഷകനായ ശ്രീജിത്താണ് ഇത്തരമൊരു പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്

വ്യാജ സി.ഡി ഹാജരാക്കിയ കേസില്‍ ബിജു രമേശിനെതിരെ തുടര്‍നടപടിയാകാമെന്ന് ഹൈക്കോടതി

ബാര്‍ കോഴക്കേസില്‍ കോടതിയില്‍ വ്യാജ സി.ഡി ഹാജരാക്കിയ കേസില്‍ ബിജു രമേശിനെതിരെ തുടര്‍നടപടിയാകാമെന്ന് ഹൈക്കോടതി. മജ്സ്ട്രേറ്റ് കോടതിയില്‍ വ്യാജ സി.ഡി ഹാജരാക്കിയ സംഭവത്തില്‍ ബിജു രമേശിനെതിരായി നല്‍കിയ പരാതിയില്‍ മജിസ്ട്രേറ്റ് നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. അഭിഭാഷകനായ ശ്രീജിത്താണ് ഇത്തരമൊരു പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ബിജു രമേശ് കോടതിയില്‍ ഹാജരാക്കിയ സി.ഡി എഡിറ്റ് ചെയ്തതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.