LiveTV

Live

Kerala

ലക്ഷദ്വീപിൽ ആദ്യ കോവിഡ് സ്ഥിരീകരിച്ചു

ജനുവരി 4ന് കവരത്തി കപ്പലിൽ വന്ന ഐ.ആര്‍.ബി.എന്‍ ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്

ലക്ഷദ്വീപിൽ ആദ്യ കോവിഡ് സ്ഥിരീകരിച്ചു

ലക്ഷദ്വീപിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു. കവരത്തിയിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ജനുവരി 4ന് കവരത്തി കപ്പലിൽ വന്ന ഐ.ആര്‍.ബി.എന്‍ ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ദ്വീപിൽ മെഡിക്കൽ സംഘം ജാഗ്രത നിർദേശം നൽകി.

ഐ.ആര്‍.ബി.എന്‍ ജീവനക്കാരനൊപ്പം കപ്പലില്‍ സഞ്ചരിച്ച മറ്റുള്ളവര്‍ക്കും കോവിഡ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശക്തമായ ജാഗ്രതാ നിര്‍ദേശമാണ് മെഡിക്കൽ സംഘം നല്‍കിയിരിക്കുന്നത്.