കായംകുളത്തെ പാര്ട്ടിക്കാര് കാലുവാരികളാണ്, അങ്ങോട്ടില്ല; നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചനയുമായി ജി സുധാകരന്
പിണറായി വീണ്ടും മുഖ്യമന്ത്രിയാകും, താന്‍ പി.ഡബ്യു.ഡി മന്ത്രിയാകുമോയെന്ന് അറിയില്ലെന്നും സുധാകരന്

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന നല്കി മന്ത്രി ജി സുധാകരന്. കായംകുളത്തേക്ക് മാറില്ല. അമ്പലപ്പുഴയില്‍ തന്നെ മത്സരിക്കുമെന്നാണ് സൂചന. കായംകുളത്തെ പാര്ട്ടിക്കാര് കാലുവാരികളാണ് അങ്ങോട്ടില്ല. 2001 ല്‍ കാലുവാരിയാണ് തന്നെ തോല്‍പ്പിച്ചതെന്നും ജി. സുധാകരന് പറഞ്ഞു. പിണറായി വീണ്ടും മുഖ്യമന്ത്രിയാകും, താന്‍ പി.ഡബ്യു.ഡി മന്ത്രിയാകുമോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.