LiveTV

Live

Kerala

''ആക്ഷേപിച്ചത് കാട്ടുകള്ളന്മാരെ; തൊഴിലാളികളുമായി യുദ്ധത്തിനില്ല''- ബിജു പ്രഭാകര്‍

''കെ.എസ്.ആര്‍.ടി.സിയെ നന്നാക്കാമെന്ന് ആത്മവിശ്വാസമുണ്ട്. എം.ഡി സ്ഥാനം മുഖ്യമന്ത്രിയോട് ചോദിച്ചുവാങ്ങുകയായിരുന്നു''

''ആക്ഷേപിച്ചത് കാട്ടുകള്ളന്മാരെ; തൊഴിലാളികളുമായി യുദ്ധത്തിനില്ല''- ബിജു പ്രഭാകര്‍

തൊഴിലാളികളുമായി യുദ്ധപ്രഖ്യാപനത്തിനല്ല താന്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്നും മറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് അതെന്നും കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍. കെ.എസ്.ആര്‍.ടി.സിയെ നന്നാക്കാമെന്ന് ആത്മവിശ്വാസമുണ്ട്. എം.ഡി സ്ഥാനം മുഖ്യമന്ത്രിയോട് ചോദിച്ചുവാങ്ങുകയായിരുന്നു.

തൊഴിലാളികള്‍ക്കൊപ്പമാണ് ഞാന്‍ എപ്പോഴും നിലകൊണ്ടത്. അതുകൊണ്ട് തന്നെ ഞാന്‍ ആക്ഷേപിച്ചത് ആര്‍ക്കേലും കൊണ്ടിട്ടുണ്ടെങ്കില്‍ അതിവിടുത്തെ കാട്ടുകള്ളന്മാര്‍ക്ക് മാത്രമേ കൊണ്ടിട്ടുള്ളൂ. അവരായിരിക്കാം മാധ്യമങ്ങളില്‍ ഇങ്ങനെ കിടന്ന് വിളിച്ചു പറയുന്നത്. തലപ്പത്തുള്ളവര്‍ ജീവനക്കാരെ ഉപദ്രവിക്കുകയാണ്. വിരമിച്ച ശേഷം പൊതുരംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.