LiveTV

Live

Kerala

മലബാര്‍ എക്സ്പ്രസിലെ തീപിടിത്തം; കാസര്‍കോട് സ്റ്റേഷനിലെ കൊമേഴ്ഷ്യല്‍ സൂപ്പര്‍വൈസറെ സസ്പ്പെന്‍റ് ചെയ്തു

മംഗലാപുരം -തിരുവനന്തപുരം മലബാര്‍ എക്സ്‍പ്രസിന്‍റെ ലഗേജ് വാനിലാണ് തീപിടിത്തമുണ്ടായത്. വര്‍ക്കലക്കു സമീപമാണ് തീപിടിത്തമുണ്ടായത്

മലബാര്‍ എക്സ്പ്രസിലെ തീപിടിത്തം; കാസര്‍കോട് സ്റ്റേഷനിലെ കൊമേഴ്ഷ്യല്‍ സൂപ്പര്‍വൈസറെ സസ്പ്പെന്‍റ് ചെയ്തു

മലബാര്‍ എക്സ്പ്രസ് ട്രെയിനിലെ തീപിടിത്തത്തില്‍ റെയില്‍വേ നടപടി. കാസര്‍കോട് സ്റ്റേഷനിലെ കൊമേഴ്ഷ്യല്‍ സൂപ്പര്‍വൈസറെ സസ്പ്പെന്‍റ് ചെയ്തു. മംഗലാപുരം -തിരുവനന്തപുരം മലബാര്‍ എക്സ്‍പ്രസിന്‍റെ ലഗേജ് വാനിലാണ് തീപിടിത്തമുണ്ടായത്. വര്‍ക്കലക്കു സമീപമാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് യാത്രക്കാര്‍ ചെയിന്‍ പിടിച്ചു നിര്‍ത്തുകയായിരുന്നു. ഒമ്പതരയോടെ ട്രയിന്‍ തീയണച്ച് യാത്ര തുടര്‍ന്നു.

തീപിടിച്ച ബോഗി മറ്റു കോച്ചുകളില്‍ നിന്ന് വേഗത്തില്‍ വേര്‍പ്പെടുത്താന്‍ കഴിഞ്ഞത് രക്ഷയായി. അരമണിക്കൂറിനുള്ളില്‍ തന്നെ തീയണക്കുകയും ചെയ്തു. നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്നാണ് രക്ഷാദൗത്യം നടത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല.