LiveTV

Live

Kerala

ഗണേഷ് കുമാറിന്‍റെ കാര്‍ അടിച്ചുതകര്‍ത്തു: നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ഗണേഷ് കുമാറിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടിയും കല്ലേറും. 5 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗണേഷ് കുമാറിന്‍റെ കാര്‍ അടിച്ചുതകര്‍ത്തു: നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കൊല്ലം ചവറയിൽ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടിയും കല്ലേറും. ഗണേഷ് കുമാറിന്‍റെ മുൻ പി എ പ്രദീപിന്‍റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായിരുന്നു. പിന്നാലെയാണ് വാഹനം തകര്‍ത്തത്. നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

ചവറയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഗണേഷ് കുമാര്‍. സംഘര്‍ഷമുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നതിനാല്‍ പൊലീസ് സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ പൊലീസിനെ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ ആക്രമിക്കുകയായിരുന്നു. അക്രമത്തെ ന്യായീകരിക്കുന്നില്ലെന്ന് കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ വ്യക്തമാക്കി. ഗണേഷും സംഘവും പത്തനാപുരത്ത് അക്രമം അഴിച്ചുവിടുകയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന ചടങ്ങിനിടെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണേഷിന്‍റെ പിഎ ആയിരുന്ന പ്രദീപ് കുമാര്‍ ആക്രമിച്ചെന്നാണ് പരാതി. ഇതില്‍ പ്രതിഷേധിച്ച് പത്തനാപുരത്ത് കോണ്‍ഗ്രസ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചവറ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.