LiveTV

Live

Kerala

കോവിഡ് വാക്‌സിൻ: ആദ്യദിനം സ്വീകരിച്ചത് 8062 പേർ, നാളെ മുതൽ കൂടുതൽ കേന്ദ്രങ്ങൾ

പാലക്കാട് ജില്ലയിലാണ് കൂടുതൽ പേർ വാക്സിൻ സ്വീകരിച്ചത്.

കോവിഡ് വാക്‌സിൻ: ആദ്യദിനം സ്വീകരിച്ചത് 8062 പേർ, നാളെ മുതൽ കൂടുതൽ കേന്ദ്രങ്ങൾ

സംസ്ഥാനത്ത് ആദ്യദിനം വാക്സിൻ സ്വീകരിച്ചത് 8062 പേർ. 133 കേന്ദ്രങ്ങളാണ് വാക്സിനേഷനായി ഒരുക്കിയിരുന്നത്. വാക്സിനേഷനായി നാളെ മുതൽ കൂടുതൽ കേന്ദ്രങ്ങൾ സജ്ജമാക്കും.

പാലക്കാട് ജില്ലയിലാണ് കൂടുതൽ പേർ വാക്സിൻ സ്വീകരിച്ചത്. 857 പേർ. കുറവ് മലപ്പുറത്ത്. കോഴിക്കോട് 800ഉം തിരുവനന്തപുരത്ത് 763ഉം എറണാകുളത്ത് 111 പേരും കണ്ണൂരിൽ 706 പേരും വാക്സിൻ എടുത്തു. കൊല്ലത്ത് 668ഉം ആലപ്പുഴയിൽ 616 പേരും ആദ്യ ദിനം പ്രതിരോധ കുത്തിവെപ്പിൽ പങ്കാളികളായി.

വാക്സിൻ എടുത്ത ആർക്കും ഇതുവരെ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ് വാക്‌സിൻ രണ്ടാംഘട്ട കുത്തിവെപ്പിനുള്ള രജിസ്‌ട്രേഷനും സംസ്ഥാനത്ത് പൂർത്തിയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങൾ തുറക്കാനാണ് തീരുമാനം.

ഒരാൾക്ക് 0.5 എം.എൽ. വാക്‌സിനാണ് ആദ്യദിനം എടുത്തത്. 28 ദിവസം കഴിയുമ്പോൾ ഇതെടുത്തയാൾക്ക് തന്നെ രണ്ടാമത്തെ വാക്‌സിൻ നൽകും. ഈ രണ്ടു വാക്‌സിനും എടുത്തുകഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോഴാണ് രോഗപ്രതിരോധ ശേഷി ആർജിക്കുക. ആഴ്ചയിൽ നാല് ദിവസം എന്ന രീതിയിലാണ് ഇനി കോവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തുക.