LiveTV

Live

Kerala

'പിണറായിയെ എനിക്ക് നേരിട്ട് കാണണം, വരുമെന്നാണ് പ്രതീക്ഷ; ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

വിഭാഗീയതയുടെ പേരിൽ പിണറായി വിജയനെതിരായ മുൻ നിലപാടിൽ കുറ്റബോധമുണ്ടെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ ബര്‍ലിൻ കുഞ്ഞനന്തൻ നായര്‍.

'പിണറായിയെ എനിക്ക് നേരിട്ട് കാണണം, വരുമെന്നാണ് പ്രതീക്ഷ;   ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

വിഭാഗീയതയുടെ പേരിൽ പിണറായി വിജയനെതിരായ മുൻ നിലപാടിൽ കുറ്റബോധമുണ്ടെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ ബര്‍ലിൻ കുഞ്ഞനന്തൻ നായര്‍. പിണറായിയെ എനിക്ക് നേരിട്ട് കാണണം, വരുമെന്നാണ് പ്രതീക്ഷയെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു. സിപിഎമ്മിലെ വലതുപക്ഷ വ്യതിയാനത്തിനെതിരെ വി.എസ് അച്യുതാനന്ദനൊപ്പം നില്‍ക്കുകയും പിണറായി വിജയന്‍റെ നിലപാടുകളെ വിമര്‍ശിക്കുകയും ചെയ്തയാളാണ് ബര്‍ലിന്‍ കുഞ്ഞന്തന്‍ നായര്‍.

വി.എസിനെയും പിണറായിയേയും യോജിപ്പിച്ച് കൊണ്ടുപോകാനാണ് പണ്ട് ഞാനും കോടിയേരിയും ശ്രമിച്ചിരുന്നത്, വിഎസിനെ തള്ളിപ്പറയുന്നില്ല, വി.എസിനോട് ഇപ്പോഴും സ്‌നേഹവും അടുപ്പവുമുണ്ട്, വി.എസിനോട് പണ്ടും ആരാധനയുണ്ടായിരുന്നില്ലെന്നും, അദ്ദേഹം എന്റെ കഴിവുകളെ ഉപയോഗപ്പെടുത്തിയിരുന്നുവെന്നും ബര്‍ലിന്‍ പറഞ്ഞു.

പാര്‍ട്ടി ഇപ്പോള്‍ ഇടതുപക്ഷം തന്നെയാണ്, വലതുപക്ഷത്തേക്ക് പോകുന്നില്ല, തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവ പ്രസ്ഥാനമായി തന്നെ കമ്മ്യൂണി പാര്‍ട്ടി തിരിച്ചുവന്നിരിക്കുന്നു, പിണറായി വിജയന്‍ തന്നെ വീണ്ടും അധികാരത്തില്‍ വരണം, അദ്ദേഹത്തിനൊരവസരം ന്യായമായിട്ടുള്ളതാണ്, സീതാറാം യെച്ചൂരിയോട് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ അതിനെന്താണ് സംശയം എന്നാണ് അദ്ദേഹം ചോദിച്ചത്, എല്ലാ തരത്തിലും പിണറായിക്ക് ഭാവിയുണ്ട്, ഇനി മരണം വരെ പാര്‍ട്ടിക്കൊപ്പമാണെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ പറഞ്ഞു.