കല്ലമ്പലത്തെ നവവധുവിന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്
വീട്ടിലെ കുളിമുറിയിൽ കഴുത്തറുക്കപ്പെട്ട നിലയിലാണ് ആതിരയെ കണ്ടെത്തിയത്
തിരുവനന്തപുരം കല്ലമ്പലത്ത് നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. വീട്ടിലെ കുളിമുറിയിൽ കഴുത്തറുക്കപ്പെട്ട നിലയിലാണ് ആതിരയെ കണ്ടെത്തിയത്. ആതിരയുടെ ദേഹത്ത് കണ്ട മുറിവുകൾ സ്വയം ഏൽപ്പിച്ചതെന്നാണ് നിഗമനം. ഇതിന്റെ കാരണം വിശദമായി അന്വേഷിക്കുന്നതായി പൊലീസ്.