LiveTV

Live

Gulf

വിദേശത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്കും കുവൈത്തിലേക്ക് വരാൻ പി.സി.ആർ പരിശോധന നിർബന്ധം

വിവിധ രാജ്യങ്ങളിൽ വാക്സിനേഷൻ ആരംഭിച്ച സാഹചര്യത്തിലാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്

വിദേശത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്കും കുവൈത്തിലേക്ക് വരാൻ പി.സി.ആർ പരിശോധന നിർബന്ധം

വിദേശത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്കും കുവൈത്തിലേക്ക് വരാൻ പി.സി.ആർ പരിശോധന നിർബന്ധമെന്ന് അധികൃതർ. കുവൈത്തിലെത്തിയാൽ ക്വാറന്‍റൈന്‍ വ്യവസ്ഥകൾ പാലിക്കലും നിർബന്ധമാണ്. വിവിധ രാജ്യങ്ങളിൽ വാക്സിനേഷൻ ആരംഭിച്ച സാഹചര്യത്തിലാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

നിലവിലെ സാഹചര്യത്തിൽ സ്വദേശികൾക്കും വിദേശികൾക്കും രാജ്യത്ത് പ്രവേശിക്കാൻ പിസിആർ നിര്‍ബന്ധമാണ് . രണ്ടാഴ്ചത്തെ ക്വാറന്‍റൈനും നിര്‍ബന്ധമാണ് . വിദേശരാജ്യങ്ങളിൽ നിന്ന് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച ശേഷം രാജ്യത്തെത്തുന്ന ആർക്കും പരിശോധനയിൽ നിന്ന് ഇളവ് നൽകില്ല വൈറസ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് തെളിയിക്കാതെ സ്വദേശിയായാലും വിദേശി ആയാലും രാജ്യത്തിനകത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തവർക്ക് കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് നൽകുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇങ്ങനെ വിവിധ രാജ്യങ്ങൾ സർട്ടിഫിക്കേഷൻ നടപടികൾ ആരംഭിക്കുകയും അതിന് അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളും അംഗീകാരവും ഏകീകൃത രൂപവും ആയാൽ കുത്തിവെപ്പ് എടുത്തവരെ പി.സി.ആർ പരിശോധനയിൽനിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ട്. ജനുവരി 17 മുതൽ യാത്രക്ക് 72 മണിക്കൂർ മുമ്പ് സമയപരിധിയിൽ നടത്തിയ പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റാണ് കുവൈത്ത് അംഗീകരിക്കുക.