ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു
കൊല്ലം പാരിപ്പള്ളി സ്വദേശിയാണ് മരിച്ച രണ്ടാം പാപ്പനായ വിഷ്ണു.
നെയ്യാറ്റിൻകര അരുവിപ്പുറത്ത് ഇടഞ്ഞ ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. ഗൗരിനന്ദൻ എന്ന കൊമ്പനാനയാണ് ഇന്ന് വൈകിട്ടോടെ ഇടഞ്ഞത്. കൊല്ലം പാരിപ്പള്ളി സ്വദേശിയാണ് മരിച്ച രണ്ടാം പാപ്പനായ വിഷ്ണു.
കുറേ ദിവസമായി മദപ്പാടിലായിരുന്ന ആനയെ ഇന്നാണ് പുറത്തിറക്കിയത്. പാപ്പാനെ ആന തുമ്പിക്കയ്യിലെടുത്ത് നിലത്തടിക്കുകയായിരുന്നു. ആനയെ പിന്നീട് തളച്ചതായി സ്ഥലത്തെത്തിയ മാരായമുട്ടം പൊലീസ് അറിയിച്ചു. വിഷ്ണുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയെന്നും പൊലീസ് പറഞ്ഞു.