LiveTV

Live

Kerala

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ദേശീയ പാത സർവേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ദേശീയ പാത സർവേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ദേശീയ പാത സർവേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ദേശീയ പാത സർവേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ഇതിനിടയില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പ്രദേശവാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി. സംഘര്‍ഷ സാഹചര്യം പരിഗണിച്ച് സ്ത്രീകളടക്കമുള്ള സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

തുരുത്തി സമര സമിതിയുടെ ശക്തമായ പ്രതിഷേധമുള്ളതിനാൽ കനത്ത പൊലീസ് സന്നാഹത്തോടെയാണ് സ്ഥലം അളക്കലിനായി ദേശീയപാത അധികൃതർ എത്തിയത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ വൈകിട്ട് തളിപ്പറമ്പ് ആർ.ഡി.ഒ സൈമൺ ഫെർണാണ്ടസിന്‍റെ നേതൃത്വത്തിൽ പാപ്പിനിശ്ശേരിയിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു.