LiveTV

Live

Kerala

'കേസിൽ താൻ നൽകിയ മൊഴി പ്രകാരമുള്ള റിപ്പോർട്ടല്ല കമ്മീഷന്‍റേത്' ജുഡീഷ്യല്‍ കമ്മീഷനെതിരെ വാളയാര്‍ പെൺകുട്ടികളുടെ അമ്മ

തുടക്കം മുതല്‍ കേസ് അട്ടിമറിച്ചത് ആരാണെന്ന് അവര്‍ക്ക് കൃത്യമായി അറിയാം

'കേസിൽ താൻ നൽകിയ മൊഴി പ്രകാരമുള്ള റിപ്പോർട്ടല്ല കമ്മീഷന്‍റേത്' ജുഡീഷ്യല്‍ കമ്മീഷനെതിരെ വാളയാര്‍ പെൺകുട്ടികളുടെ അമ്മ

ജുഡീഷ്യൽ കമ്മീഷനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ. കേസിൽ താൻ നൽകിയ മൊഴി പ്രകാരമുള്ള റിപ്പോർട്ടല്ല ജുഡീഷ്യൽ കമ്മീഷന്‍റേത്. സർക്കാരിനൊപ്പം ജുഡീഷ്യൽ കമ്മീഷനും കബളിപ്പിച്ചുവെന്നും പെൺകുട്ടികളുടെ അമ്മ മീഡിയവണിനോട് പറഞ്ഞു. കേസ് അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥരെ സർവ്വീസിൽ പിരിച്ചു വിടണമെന്നും പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു.

തുടക്കം മുതല്‍ കേസ് അട്ടിമറിച്ചത് ആരാണെന്ന് അവര്‍ക്ക് കൃത്യമായി അറിയാം, എല്ലാ തെളിവുകളും അവരുടെ കൈയിലുണ്ട്, എന്നിട്ടും അവര്‍ ഓരോ ന്യായീകരണം പറയുകയാണ്. എല്ലാ കാര്യങ്ങളും അവരെ അറിയിച്ചു, എന്നിട്ടും ഞാന്‍ പറഞ്ഞതൊന്നുമല്ല റിപ്പോര്‍ട്ടില്‍ വന്നത്. എസ്.ഐ ചാക്കോയും ഡി.വൈ.എസ്.പി സോജനും ഉള്‍പ്പടെ എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കണം. അവരെ കേസന്വേഷണത്തില്‍ നിന്ന് മാത്രം മാറ്റി നിര്‍ത്തുകയല്ല വേണ്ടത്, അവരെ സര്‍വീസില്‍ നിന്ന് തന്നെ പുറത്താക്കുയാണ് വേണ്ടത്. പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു.