കോട്ടയത്ത് റിമാന്‍ഡ് പ്രതി മരിച്ചു; പൊലീസ് മര്‍ദ്ദനം മൂലമെന്ന് ബന്ധുക്കള്‍
കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് ആണ് മരിച്ചത്. പൊലീസ് മർദ്ദനം മൂലമാണ് ഷെഫീഖ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു

എറണാകുളം ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്ത റിമാന്‍ഡ് പ്രതി മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് ആണ് മരിച്ചത്. പൊലീസ് മർദ്ദനം മൂലമാണ് ഷെഫീഖ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. വയോധികയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ തിങ്കളാഴ്ചയാണ് ഷെഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
അപസ്മാരത്തെ തുടര്‍ന്നാണ് ഷെഫീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.