LiveTV

Live

Kerala

മലബാറില്‍ മൂന്ന് സീറ്റുകള്‍ വേണം: ജോസ് കെ. മാണി വിഭാഗം

കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഓരോ സീറ്റ് വീതം ഇടതുമുന്നണിയോട് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം

മലബാറില്‍ മൂന്ന് സീറ്റുകള്‍ വേണം: ജോസ് കെ. മാണി വിഭാഗം

നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാറില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഓരോ സീറ്റില്‍ വീതമാണ് നോട്ടം. പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളില്‍ സീറ്റ് നല്‍കണമെന്ന ആവശ്യമാണ് ഇടതു മുന്നണിക്ക് മുമ്പാകെ കേരള കോണ്‍ഗ്രസ്സ് വെച്ചിരിക്കുന്നത്.

കേരളാ കോണ്‍ഗ്രസ് എം, യു.ഡി.എഫിലായിരുന്നപ്പോള്‍ മലബാറില്‍ മത്സരിച്ചത് മൂന്ന് സീറ്റുകളില്‍. കോഴിക്കോട് പേരാമ്പ്ര, കണ്ണൂരിലെ തളിപ്പറമ്പ്, പാലക്കാട്ടെ ആലത്തൂര്‍ എന്നിവയിലായിരുന്നു അന്ന് മത്സരിച്ചത്. മുന്നണി മാറിയെങ്കിലും ഇക്കുറിയും മൂന്ന്സീറ്റുകള്‍ വേണമെന്ന ആവശ്യമാണ് കേരളാ കോണ്‍ഗ്രസ് എം മുന്നോട്ട് വെച്ചിരിക്കുന്നത്. കോഴിക്കോട് പേരാമ്പ്രയോ കുറ്റ്യാടിയോ തിരുവമ്പാടിയോ വേണം. കണ്ണൂരില്‍ ഇരിക്കൂറും.

ജോസഫ് ഗ്രൂപ്പ് വിട്ടു പോയത് മലബാറില്‍‌ പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിച്ചിട്ടില്ലെന്നാണ് ജോസ് വിഭാഗത്തിന്‍റ അവകാശവാദം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് യുഡിഎഫ് കേന്ദ്രങ്ങളില്‍ നേട്ടമുണ്ടാക്കാനായത് തങ്ങളുടെ വരവോടെയാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു..