പുനർജനി പദ്ധതിയെ ചൊല്ലി നിയസമഭയില്‍ ഭരണ-പ്രതിപക്ഷ വാക്പോര്
വിദേശത്ത് നടന്ന ചടങ്ങില്‍ 500 പൗണ്ട് വീതം നൽകണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടെന്ന് ടി.വി രാജേഷും എം സ്വരാജും ആരോപിച്ചു. പണം ആവശ്യപ്പെട്ടില്ലെന്നും സഭയിൽ സമർപ്പിച്ച സിഡി പരിശോധിക്കണമെന്നും
പറവൂരിലെ പുനർജനി പദ്ധതിയെ ചൊല്ലി നിയസമഭയില്‍ ഭരണ-പ്രതിപക്ഷ വാക്പോര്.വിദേശത്ത് നടന്ന ചടങ്ങില്‍ 500 പൗണ്ട് വീതം നൽകണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടെന്ന് ടി.വി രാജേഷും എം സ്വരാജും ആരോപിച്ചു. പണം ആവശ്യപ്പെട്ടില്ലെന്നും സഭയിൽ സമർപ്പിച്ച സിഡി പരിശോധിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പ് എം. സ്വരാജും ടി.വി രാജേഷും അനുമതി തേടിയിട്ടില്ലെന്ന് സ്പീക്കറും അറിയിച്ചു.
വി.ഡി സതീശനെതിരായ പരാമര്‍ശം പരിശോധിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. പണം ആവശ്യപ്പെട്ടില്ലെന്ന് ആണാണെങ്കില്‍ തെളിയിക്കണമെന്ന് ടി.വി രാജേഷ് പറഞ്ഞു. എന്നാല്‍ രാജേഷിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തുവന്നു. ആണാണെങ്കില്‍ എന്ന പരാമര്‍ശം പിന്‍വലിക്കണമെന്നും അത് സഭ്യമെല്ലെന്നും ഷാനിമോള്‍ പറഞ്ഞു. ആണിനെ ആണെന്നല്ലേ പറയാന്‍ പറ്റൂ, തന്റേത് സ്ത്രീ വിരുദ്ധ പരാമര്‍ശമല്ലെന്ന് ടി.വി രാജേഷ് മറുപടി നല്കി.