LiveTV

Live

Kerala

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ മൊബൈലും വാച്ചും നഷ്ടമായി

കരിപൂരില്‍ യാത്രക്കാരുടെ ലഗേജില്‍ നിന്നും വസ്തുക്കള്‍ നഷ്ടമാകുന്ന സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ മൊബൈലും വാച്ചും നഷ്ടമായി

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കരന്റെ ബാഗേജില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി. അരീക്കോട് ചെമ്പക്കാട്ട് വെള്ളരി സ്വദേശി മുഹമ്മദ് നസീലാണ് പരാതി നല്‍കിയത്.

റിയാദില്‍ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് അരീക്കോട് വെള്ളരി സ്വദേശി മുഹമ്മദ് നസീല്‍ കരിപ്പൂരില്‍ എത്തിയത്. വിമാനത്താവളത്തിലെ പരിശോധനക്ക് ശേഷം ഹാന്‍ഡ് ബാഗ് ലഭിച്ച സമയത്താണ് സാധാനങ്ങള്‍ നഷ്ടമായത് നസീല്‍ അറിയുന്നത്. ബാഗേജ് ലഭിച്ചിപ്പോള്‍ ബാഗ് തുറന്ന നിലയിലായിരുന്നു.

ഒരു ലക്ഷം രൂപ വില മതിയ്ക്കുന്ന മൊബൈലും, വാച്ചും നഷ്ടമായി. വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്കും കരിപ്പൂര്‍ പോലീസിലും നസീല്‍ പരാതി നല്‍കിയിട്ടുണ്ട്. കരിപൂരില്‍ എത്തുന്ന യാത്രക്കാരുടെ ലഗേജില്‍ നിന്നും വസ്തുക്കള്‍ നഷ്ടമാകുന്ന സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.