കാസര്‍കോട് നിര്‍മ്മാണ തൊഴിലാളിയായ യൂത്ത്ലീഗ് പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി
മാണിക്കോത്ത് മഡിയനിലെ കൊത്തിക്കാൽ ശാഹുലിനെയാണ് ആക്രമിച്ചത്. സി.പി.എം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് നേതൃത്വം ആരോപിച്ചു

കാസര്‍കോട് വാടക കെട്ടിടം അറ്റകുറ്റ പണി നടത്തുന്നതിനിടെ യൂത്ത് ലീഗ് പ്രവർത്തകന് നേരെ അക്രമം. മാണിക്കോത്ത് മഡിയനിലെ കൊത്തിക്കാൽ ശാഹുലിനെയാണ് ആക്രമിച്ചത്. സി.പി.എം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് നേതൃത്വം ആരോപിച്ചു. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യം മീഡിയവണിന് ലഭിച്ചു. കാഞ്ഞങ്ങാട് മാണിക്കോത്തുള്ള തന്റെ വാടക കെട്ടിടത്തിന്റെ അറ്റകുറ്റപണിക്കെത്തിയപ്പോഴായിരുന്നു ഒരു സംഘം ഷാഹുലിനെ ആക്രമിച്ചത്.
നടന്ന് പോവുകയായിരുന്ന ഷാഹുലിനെ സംഘം തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനിടയ്ക്ക് താഴെവീണ ഷാഹുലിനെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. എട്ടു പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. സി.പി.എം പ്രവർത്തകരാണ് അക്രമത്തിന് പിന്നാലെന്ന് ലീഗ് നേതാക്കൾ ആരോപിച്ചു. ഇരുമ്പ് വയർ കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതിയിലുണ്ട്.
കഴുത്തിനും കണ്ണിനും കൈകൾക്കും സാരമായി പരിക്കേറ്റ ഷാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് ഹോസ്ദുഗ്ഗ് പോലീസ് അന്വോഷണമാരംഭിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം കേന്ദ്രങ്ങളിൽ സജീവമായി പ്രവർത്തിച്ചതാണ് അക്രമത്തിന് കാരണമെന്ന് ലീഗ് നേതാക്കൾ ആരോപിച്ചു.