''സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ ഇടപെടാനാവില്ല'' - മുഖ്യമന്ത്രി
അന്യസംസ്ഥാനത്തുള്ള വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പറയുന്നത് മനസ്സിലാവുന്നില്ലെന്ന് ഭാര്യ റൈഹാന

ഹാഥ്റസ് ദലിത് പീഡനത്തിന്റെ വാര്‍ത്ത നല്കാന് പോയ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് യു.എ.പി.എ ചുമത്തി ജയിലിലടച്ച സംഭവത്തില്‍ ഇടപെടാനാവില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ പി. ഉബൈദുല്ല എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാധാരണ നിയമനടപടികളില്‍ നിന്ന് വ്യതിചലിച്ച് നിരവധി കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും ഒരു മാധ്യമപ്രവര്‍ത്തകന്റെ പ്രയാസമാണ് എം.എല്‍.എ ഇവിടെ ചൂണ്ടിക്കാണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നിരവധി പരിമിതികളുണ്ട്. മറ്റൊരു സംസ്ഥാനത്തുള്ള കാര്യമാണ്. സംസ്ഥാന സര്‍ക്കാരിന് പ്രത്യേകമായി ഇടപെടുന്നതില്‍ അങ്ങേയറ്റത്തെ പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി മറുപടി.
എന്നാല്‍ മുഖ്യമന്ത്രി അന്യ സംസ്ഥാനത്തുള്ള വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പറയുന്നത് മനസ്സിലാവുന്നില്ലെന്ന് ഭാര്യ റൈഹാന കുറ്റപ്പെടുത്തി. ഇന്ത്യക്ക് പുറത്തുള്ള ആളുകളുടെ മോചനത്തിന് ഇടപെട്ട മുഖ്യമന്ത്രി അന്യ സംസ്ഥാനത്തുള്ള വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പറയുന്നത് മനസ്സിലാവുന്നില്ലെന്നായിരുന്നു റൈഹാന ചൂണ്ടികാണിച്ചത്.
സിദ്ദീഖ് കാപ്പന് നീതി വേണമെന്നാവശ്യപ്പെട്ട് അവരുടെ ഭാര്യ റൈഹാന സിദ്ദീഖ് സെക്രട്ടറിയേറ്റ് ധരണ നടത്തുകയാണ്. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളുമെല്ലാം ധര്‍ണക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തുണ്ട്. നീതി ആവശ്യപ്പെട്ട് എസ്.ഐ.ഒ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.