LiveTV

Live

Kerala

''12 ആയാല്‍ നല്ലത്'' ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയുടെ പോസ്റ്റ്; മണി 12 ആയപ്പോള്‍ സസ്പെന്‍സ് പൊളിച്ചു

ഒറ്റനോട്ടത്തില്‍ ഒന്നും മനസിലാകാത്ത തരത്തിലുള്ള നിമിഷനേരം കൊണ്ട് പോസ്റ്റിന് തഴെ നിരവധി കമന്‍റുകളാണ് വന്നത്

''12 ആയാല്‍ നല്ലത്'' ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയുടെ പോസ്റ്റ്; മണി 12 ആയപ്പോള്‍ സസ്പെന്‍സ് പൊളിച്ചു

''12 ആകണ്ടേ? 12 ആയാൽ നല്ലത്.12 ആകണം''. മൂന്ന് മണിക്കൂര്‍ മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് ഇത്. ക്ലോക്കിന്‍റെ ചിത്രത്തോട് ചേര്‍ത്താണ് പോസ്റ്റ് വന്നത്. ഒറ്റനോട്ടത്തില്‍ ഒന്നും മനസിലാകാത്ത തരത്തിലുള്ള നിമിഷനേരം കൊണ്ട് പോസ്റ്റിന് തഴെ നിരവധി കമന്‍റുകളാണ് വന്നത്. ചിലര്‍ പോസ്റ്റിനെ രസകരമായി എടുത്തപ്പോള്‍ മറ്റു ചിലര്‍ അതിന് രാഷ്ട്രീയവത്കരിച്ചുള്ള കമന്‍റുകളാണ് ഇട്ടത്.

12 ആകണ്ടേ? 12 ആയാൽ നല്ലത്. 12 ആകണം.

Posted by Chief Minister's Office, Kerala on Monday, January 11, 2021

എന്നാല്‍ തൊട്ടുപിന്നാലെ പോസ്റ്റിന് വിശദീകരണവുമായി മറ്റൊരു പോസ്റ്റു കൂടി പേജില്‍ പ്രത്യക്ഷപ്പെട്ടു. മനുഷ്യശരീരത്തില്‍ ഹിമോഗ്ലോബിന്‍റെ നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യകതയെ ഓര്‍മ്മപ്പെടുത്തുന്നതിന്‍റെ ഭാഗമായിരുന്നു പോസ്റ്റ്

രക്തത്തില്‍ 12 ജി/ഡി.എല്‍ എന്ന അളവിലാണ് നിലനിര്‍ത്തേണ്ടത്. അല്ലാത്തപക്ഷം അനീമിയ ഉണ്ടാവുകയും അതിന്റെ ഭാഗമായി തളർച്ച, ശ്വാസതടസ്സം, ബോധക്ഷയം, ക്രമരഹിതമായ ആർത്തവം, പഠനത്തിൽ അശ്രദ്ധ, പ്രസവ സമയത്ത് അമിത രക്തസ്രാവം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാമെന്നും പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

''ആരോഗ്യമുള്ള ശരീരത്തിന് രക്തത്തിൽ 12 ജി/ഡി.എല്‍ ഹീമോഗ്ലോബിൻ ആവശ്യമാണ്. ഈ അളവിൽ ഹീമോഗ്ലോബിൻ നിലനിർത്താൻ ആയില്ലെങ്കിൽ അനീമിയ ഉണ്ടാവുകയും അതിന്റെ ഭാഗമായി തളർച്ച, ശ്വാസതടസ്സം, ബോധക്ഷയം, ക്രമരഹിതമായ ആർത്തവം, പഠനത്തിൽ അശ്രദ്ധ, പ്രസവ സമയത്ത് അമിത രക്തസ്രാവം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരികയും ചെയ്യും. ഇതൊഴിവാക്കാനായി ഇരുമ്പും വൈറ്റമിൻ സിയും അടങ്ങിയ പദാർത്ഥങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. ഐ.എഫ്.എ ടാബ്ലറ്റുകളും കഴിക്കാം. വിളർച്ചയെ അകറ്റി നിർത്താൻ ഹീമോഗ്ലോബിൻ നില നമുക്ക് 12 ജി/ഡി.എല്‍ആയി നിലനിർത്താം. ഈ സന്ദേശം എല്ലാവരും ഏറ്റെടുക്കുകയും മറ്റുള്ളവരുമായി പങ്കു വയ്ക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു".

പിണറായി വിജയൻ

മുഖ്യമന്ത്രി