LiveTV

Live

Kerala

വാളയാർ കേസ് സിബിഐക്ക്

കേസ് സിബിഐക്ക് കൈമാറണമെന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

വാളയാർ കേസ് സിബിഐക്ക്

വാളയാർ കേസ് സിബിഐക്ക് കൈമാറാൻ സർക്കാർ തീരുമാനം. കേസ് സിബിഐക്ക് കൈമാറണമെന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ട് വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. അതിന് പിന്നാലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കേരള പോലീസോ മറ്റ് ഏജന്‍സികളോ അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. കേസ് സിബിഐക്ക് വിട്ടാല്‍ മാതമേ കേസിലെ സത്യം പുറത്തുവരികയുള്ളൂ എന്നതായിരുന്നു രക്ഷിതാക്കളുടെ ആവശ്യം.