LiveTV

Live

Kerala

പത്തനംതിട്ടയില്‍ സിപിഎം-എസ്ഡിപിഐ രഹസ്യധാരണ പുറത്ത്

15ന് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ധാരണ പുറത്തായത്

പത്തനംതിട്ടയില്‍ സിപിഎം-എസ്ഡിപിഐ രഹസ്യധാരണ പുറത്ത്

തിരുവനന്തപുരം: പത്തനംതിട്ട നഗരസഭയില്‍ സിപിഎം-എസ്ഡിപിഐ രഹസ്യധാരണ പുറത്ത്. നഗരസഭയ്ക്ക് കീഴിലുള്ള വിദ്യാഭ്യാസം, കായികം സ്ഥിരം സമിതികള്‍ എസ്ഡിപിഐക്ക് നല്‍കി.

15ന് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ധാരണ പുറത്തായത്.

എസ്ഡിപിഐ പിന്തുണയോടെ ജയിച്ച ആമിന ഹൈദരലിയെ നേരത്തെ സിപിഎം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണാക്കിയത് വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.

ആകെ 32 സീറ്റുള്ള നഗരസഭയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 13 സീറ്റുകള്‍ വീതമാണ് കിട്ടിയിരുന്നത്. സ്വതന്ത്രയടക്കം നാലു സീറ്റുള്ള എസ്ഡിപിഐ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെയാണ് നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചത്. പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നഗരസഭയില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുന്നത്.