LiveTV

Live

Kerala

കൂട്ടിലടച്ച വെറുമൊരു ചാവാലിയാണ് ലാലു മോൻ: കസ്റ്റംസിനെതിരെ സിപിഎം അനുകൂല സംഘടനയുടെ നോട്ടീസ്

തരമറിഞ്ഞ് കളിക്കണം, കൂട്ടിലടച്ച കസ്റ്റംസ് എന്ന തലക്കെട്ടിൽ ഇറക്കിയ നോട്ടീസിലാണ് കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്നത്.

കൂട്ടിലടച്ച വെറുമൊരു ചാവാലിയാണ് ലാലു മോൻ: കസ്റ്റംസിനെതിരെ സിപിഎം അനുകൂല സംഘടനയുടെ നോട്ടീസ്

കസ്റ്റംസിനെതിരെ സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല സംഘടന. സെക്രട്ടറിയേറ്റ് ജീവനക്കാർക്കെതിരെ അന്യായമായി ഉയരുന്ന കൈകൾ പിന്നീടവിടെ ഉണ്ടാകില്ല. കൂട്ടിലടച്ച വെറുമൊരു ചാവാലിയാണ് കസ്റ്റംസ് അസി.കമ്മീഷണർ ലാലു മോൻ എന്നും സെക്രട്ടറിയേറ്റ് അസോസിയേഷൻ ഇറക്കിയ നോട്ടീസിൽ പറയുന്നുണ്ട്.

തരമറിഞ്ഞ് കളിക്കണം, കൂട്ടിലടച്ച കസ്റ്റംസ് എന്ന തലക്കെട്ടിൽ ഇറക്കിയ നോട്ടീസിലാണ് കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്നത്. അസി. പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നാണ് സെക്രട്ടേറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ്റെ ആരോപണം. സർക്കാരിനെതിരെ പറയാൻ സെക്രട്ടറിയേറ്റ് ജീവനക്കാരെ കസ്റ്റംസ് നിരന്തരം പീഡിപ്പിക്കുകയാണ്. കസ്റ്റംസ് നോട്ടീസ് നൽകി ഉദ്യോഗസ്ഥർ ഹാജരാകുമ്പോൾ ഉദ്യോസ്ഥരെ മേശയിൽ അടിച്ചും, തെറി പറഞ്ഞും പേപ്പർ വെയിറ്റ് എടുത്തെറിഞ്ഞും ഭീഷണിപ്പെടുത്തുകയാണ്.

കസ്റ്റംസ് അസി. കമ്മിഷണർ ലാലുവിനെ പേരെടുത്തു പറഞ്ഞാണ് വിമർശനം. വിശുദ്ധ പശു അല്ലാത്ത ലാലു മോൻ കൂട്ടിലടച്ച വെറുമൊരു ചാവാലിയാണെന്നും സംഘടന പരിഹാസിക്കുന്നു.കസ്റ്റംസിനെതിരെ DGP ക്കും ചീഫ് സെക്രട്ടറിക്കും എംപ്ലോയിസ് അസോസിയേഷൻ പരാതി നൽകിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് ജീവനക്കാർക്കെതിരെ അന്യായമായി ഉയരുന്ന കൈകൾ പിന്നീടവിടെ ഉണ്ടാകില്ലെന്നും സെക്രട്ടേറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ പറയുന്നുണ്ട്.