കടയ്ക്കാവൂർ പോക്സോ കേസിൽ കൗൺസിലിംഗ് നടന്നത് നവം.13 ന്, പോലീസിന് റിപ്പോർട്ട് നൽകിയത് നവം.30 ന്: CWC വാദം പൊളിയുന്നു
തിരുവനന്തപുരം കടയ്ക്കാവൂരിലെ പോക്സോ കേസില്‍ അമ്മയ്ക്കെതിരായ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മീഡിയവണിന്

തിരുവനന്തപുരം കടയ്ക്കാവൂരിലെ പോക്സോ കേസില്‍ അമ്മയ്ക്കെതിരായ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മീഡിയവണിന്. പോലീസ് കേസെടുത്തത് തന്റെ നിര്ദ്ദേശപ്രകാരമല്ലെന്ന സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ അഡ്വ എന്‍ സുനന്ദയുടെ വാദം പൊളിഞ്ഞു. കേസില്‍ ഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം തുടങ്ങി.
കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ അഡ്വ. എന്‍. സുനന്ദ ഇന്നലെ പോലീസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ കേസെടുക്കാനുള്ള ശുപാര്‍ശയും കുട്ടിയുടെ കൌണ്സിലിംഗ് റിപ്പോര്‍ട്ടും പോലീസിന് കൈമാറിയത് സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ തന്നെയാണ്. തെളിവുകള്‍ പുറത്ത് വന്നതോടെ ചെയര്‍പേഴ്സണ്‍ന്റെ വാദം പൊളിഞ്ഞു. കൌണ്സിലിംഗില് അമ്മയ്ക്കെതിരെ കുട്ടി മൊഴി നല്‍കിയതായും സിഡബ്ല്യുസി റിപ്പോര്‍ട്ടിലുണ്ടായിരുന്നു. നവംബര്‍ 13നാണ് കൌണ്സിലിംഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇതില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ച് നവംബര്‍ 30ന് ചെയര്‍പേഴ്സസണ്‍ അഡ്വ. എന്‍. സുനന്ദ റിപ്പോര്‍ട്ട് കടയ്ക്കാവൂര്‍ പോലീസിന് കൈമാറുകയായിരുന്നു. ഇതിന് ശേഷം ഡിസംബര്‍ 18നാണ് പോലീസ് അമ്മയ്ക്കെതിരെ കേസെടുത്തത്.
കേസില്‍ ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം തുടങ്ങി. കേസ് ഫയല്‍ വിളിപ്പിച്ചു. രേഖകള്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ നേരിട്ടുള്ള തെളിവ് ശേഖരണം നടത്തും. പോലീസിന് വീഴ്ചയെന്ന ആരോപണമടക്കം ഐജി പരിശോധിയ്ക്കും.
എന്നാല്‍ കേസിൽ പോലീസ് എഫ്.ഐ.ആർ തയ്യാറാക്കിയതിൽ വീഴ്ചയുണ്ടായെന്നായിരുന്നു ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ വാദം. കേസിൽ വിവരം നൽകിയാളുടെ സ്ഥാനത്ത് തന്റെ പേര് നൽകിയത് ശരിയായില്ലെന്ന് സി.ഡബ്യു.സി ചെയർപേഴ്സൺ അഡ്വക്കറ്റ് എൻ. സുനന്ദ പറഞ്ഞിരുന്നു. കുട്ടിയെ കൗൺസിലിങ് നടത്തിയത് സി.ഡബ്യു.സിയിലെ സോഷ്യൽ വർക്കറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വക്കം സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസിൽ ഇരയുടെ അമ്മ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസ് ആണിത്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാലിത് കള്ളക്കേസ് ആണെന്നും കുട്ടിയുടെ പിതാവിന് മറ്റൊരു വിവാഹം കഴിക്കാന്‍ കുട്ടിയെ കരുവാക്കി അമ്മയ്ക്കെതിരെ പരാതി കൊടുക്കുകയുമായിരുന്നുവെന്ന് ആരോപിച്ച് യുവതിയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇരയായ കുട്ടിയുടെ ഇളയസഹോദരനും അമ്മയ്ക്കനുകൂലമായി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇരയായ കുട്ടിയും കുട്ടിയുടെ മൂത്ത സഹോദരനും അമ്മയ്ക്കെതിരായ പരാതിയില്‍ ഉറച്ചുനില്ക്കുകയാണ്യ
കേസിൽ ഐജിയുടെ നേതൃത്വത്തിൽ ഇന്ന് അന്വേഷണം തുടങ്ങും. ദക്ഷിണമേഖല ഐ ജി ഹർഷിത അട്ടല്ലൂരിയാണ് അന്വേഷണം നടത്തുക.