LiveTV

Live

Kerala

പാല സീറ്റ് വിട്ട് നൽകില്ലെന്ന് മാണി സി കാപ്പന്‍, ഇടത് മുന്നണി വിടാനില്ലെന്ന് ശശീന്ദ്രന്‍: മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച അലസിപ്പിരിഞ്ഞു

പാലാ സീറ്റിനെ ചൊല്ലി എന്‍സിപിയില്‍ പിളര്‍പ്പുണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെയാണ് എ. കെ ശശീന്ദ്രന്റെയും മാണി സി കാപ്പന്റെയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ഇതോടെ എൻസിപിയിൽ പിളർപ്പ് ഉറപ്പായി

പാല സീറ്റ് വിട്ട് നൽകില്ലെന്ന് മാണി സി കാപ്പന്‍, ഇടത് മുന്നണി വിടാനില്ലെന്ന് ശശീന്ദ്രന്‍: മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച അലസിപ്പിരിഞ്ഞു

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം എൻസിപി നേതാക്കളായ മാണി സി കാപ്പനും, ശശീന്ദ്രനും തമ്മിൽ നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു. പാല സീറ്റ് വിട്ട് നൽകില്ലെന്ന് മാണി സി കാപ്പനും ഇടത് മുന്നണി വിടാനില്ലെന്ന് ശശീന്ദ്രനും നിലപാടെടുത്തു. ഇതോടെ എൻസിപിയിൽ പിളർപ്പ് ഉറപ്പായി

മന്ത്രി എ.കെ ശശീന്ദ്രനും മാണി സി.കാപ്പൻ എംഎൽഎ യും പ്രത്യേകമായാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. പാലാ സീറ്റിനെ ചൊല്ലിയുള്ള എൻസിപിയിലെ തർക്കത്തിനിടെയാണ് മുഖ്യമന്ത്രിയുമായി എൻസിപി നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്.

പാലാ സീറ്റിനെ ചൊല്ലി എന്‍സിപിയില്‍ പിളര്‍പ്പുണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെയാണ് എ. കെ ശശീന്ദ്രന്‍റെയും മാണി സി കാപ്പന്‍റെയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. പാലാ സീറ്റ് വിട്ടുനല്‍കുകയാണെങ്കില്‍ ഇടതുമുന്നണിയില്‍ തുടരേണ്ടെന്ന ഒരു പൊതുധാരണ പാര്‍ട്ടിക്കുള്ളിലുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് പ്രശ്നം പരിഗണിക്കുക എന്ന ഒരു ഇടപെടലിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. പിളര്‍പ്പ് ഒഴിവാക്കി, എന്‍സിപിയെ ഇടതുമുന്നണിയുടെ ഭാഗമാക്കി നിര്‍ത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെ ഭാഹത്ത് നിന്ന് ഉണ്ടായിട്ടുള്ളത്.

പാലാ സീറ്റ് എന്‍സിപിയില്‍ നിന്ന് ഏറ്റെടുത്ത് ജോസ് കെ മാണി വിഭാഗത്തിന് നല്‍കുകയാണെങ്കില്‍ എന്‍സിപിയില്‍ പിളര്‍പ്പിന് സാധ്യതയുണ്ട്. മാണി സി കാപ്പനും ടി പി പീതാംബരനും അടങ്ങുന്ന വിഭാഗം കോണ്‍ഗ്രസ്സിലേക്ക് പോയേക്കും.