LiveTV

Live

Kerala

കേരളത്തിന്‍റെ കോവിഡ് പ്രതിരോധത്തില്‍ സംതൃപ്തിയെന്ന് കേന്ദ്രസംഘം

കോവിഡ്, പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനം മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചുവെന്നാണ് കേന്ദ്ര സംഘത്തിന്‍റെ വിലയിരുത്തല്‍.

കേരളത്തിന്‍റെ കോവിഡ് പ്രതിരോധത്തില്‍ സംതൃപ്തിയെന്ന് കേന്ദ്രസംഘം

കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടികയായി. 133 വാക്സിനേഷൻ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് സജ്ജീകരിക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തും. കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘം സംതൃപ്തി രേഖപ്പെടുത്തി.

കോവിഡ്, പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനം മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചുവെന്നാണ് കേന്ദ്ര സംഘത്തിന്‍റെ വിലയിരുത്തല്‍. ഇക്കാര്യം സംസ്ഥാന ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംഘം പങ്ക് വെയ്ക്കുകയും ചെയ്തു. കോവിഡില്‍ മരണ നിരക്ക് കുറയ്ക്കാനായത് കേരളത്തിന് നേട്ടമായതായി ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു.

കോവിഡ് വാക്സിന്‍ എത്തിയാല്‍ വിതരണം ചെയ്യേണ്ട 133 കേന്ദ്രങ്ങളുടെ പട്ടിക സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറാക്കി. എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയതിന് പുറമേ എറണാകുളം താലൂക്ക് ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ടുവേ കമ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഒരുക്കും.