LiveTV

Live

Kerala

കുട്ടികളെ താല്‍ക്കാലികമായി ദത്തെടുക്കാന്‍ അനുവദിക്കുന്ന പദ്ധതിയില്‍ അപാകതകളെന്ന് ആക്ഷേപം

അനാഥാലയത്തില്‍ നിന്ന് താല്‍ക്കാലികമായി ദത്തെടുത്ത പെണ്‍കുട്ടി പീഡനത്തിനിരയായ പശ്ചാതലത്തില്‍ ബാലാവകാശ കമ്മീഷന്‍ നടപടി

കുട്ടികളെ താല്‍ക്കാലികമായി ദത്തെടുക്കാന്‍ അനുവദിക്കുന്ന പദ്ധതിയില്‍ അപാകതകളെന്ന് ആക്ഷേപം

കുട്ടികളെ താല്‍ക്കാലികമായി ദത്തെടുക്കാന്‍ അനുവദിക്കുന്ന ഫോസ്റ്റര്‍ കെയര്‍ പദ്ധതിയില്‍ അപാകതകളെന്ന് ആക്ഷേപം. പദ്ധതിയില്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. കണ്ണൂരില്‍ ദത്തെടുത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പശ്ചാത്തലത്തിലാണ് നടപടി.

അനാഥാലയത്തില്‍ നിന്ന് താല്‍ക്കാലികമായി ദത്തെടുത്ത പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ കണ്ണൂര്‍ കൂത്ത്പറമ്പില്‍ കഴിഞ്ഞ ദിവസം മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2017ല്‍ നടന്ന സംഭവം പെണ്‍കുട്ടിയുടെ സഹോദരി കൗണ്‍സിലിംഗിനിടെ വെളിപെടുത്തുകയായിരുന്നു. തുടര്‍ന്നാണ് പ്രതി കണ്ടംകുന്ന് സ്വദേശി സി.ജി ശശികുമാര്‍ അറസ്റ്റിലായത്. സംഭവം മറച്ചുവെച്ചതിന് ഇയാളുടെ ഭാര്യ രത്‌നകുമാരിയെയും പോലീസ് അറസ്റ്റ് ചെയ്തു.

പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന് അനാഥാലയത്തിലേക്ക് തിരികെ മടങ്ങുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയില്‍ അപാകതകളുണ്ടെന്ന ആരോപണം ഉയര്‍ന്നത്.

കൃത്യമായ അന്വേഷണങ്ങള്‍ നടത്താതെയാണ് പലപ്പോഴും ഈ പദ്ധതി പ്രകാരം കുട്ടികളെ താത്കാലിക വീടുകളിലേക്ക് അയക്കുന്നത് എന്നാണ് വിര്‍ശനം.

പരാതി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. പദ്ധതിയില്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് നിർദേശം നല്‍കിയതായി കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പറഞ്ഞു. പദ്ധതി തയ്യാറാക്കിയത്തില്‍ ശിശു സംരക്ഷണവകുപ്പിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും കമ്മിഷന്‍ പറഞ്ഞു.