ട്രോൾ തനിക്കും സുരേഷ് ഗോപിക്കും മാത്രം, മമ്മൂട്ടിയെ വിമര്ശിക്കാത്തതെന്തുകൊണ്ട്; കൃഷ്ണകുമാർ
ബി.ജെ.പി ആവശ്യപ്പെട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു

എന്തുകൊണ്ടാണ് താനും സുരേഷ് ഗോപിയും മാത്രം ട്രോൾ ചെയ്യപ്പെടുന്നതെന്നും, നടന് മമ്മൂട്ടിയെ വിമര്‍ശിക്കാത്തതെന്തെന്നും നടനും ബി.ജെ.പി സഹയാത്രികനുമായ കൃഷ്ണകുമാര്‍. ഒരു ചാനലിനോടായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.
20 വർഷം മുമ്പ് കേരള കോണ്‍ഗ്രസ് ബി നേതാവ് ഗണേഷ് കുമാറിന്റെ പ്രചാരണത്തിനുപോയപ്പോള്‍ ഒരു കുഴപ്പവും ആർക്കുമുണ്ടായില്ല. സുരേഷ് ഗോപി ഇന്നസെന്റിന്റെ പ്രചാരണത്തിനുപോയപ്പോഴും ആർക്കും കുഴപ്പമില്ലായിരുന്നു. മമ്മൂട്ടി പരസ്യമായി രാഷ്ട്രീയ നിലപാട് പറയുന്നു. അതിനും ആർക്കും വിമർശനമില്ല. എന്നാൽ സുരേഷ് ഗോപിയും താനും ബി.ജെ.പിയിലേക്ക് വരുന്നതിനെ ട്രോളുന്നത് എന്തിനാണെന്ന് അങ്ങനെ ചെയ്യുന്നവർക്ക് മാത്രം അറിയാവുന്ന മാനസികാവസ്ഥയാണെന്നും കൃഷ്ണകുമാർ പ്രതികരിച്ചു. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തന്റെ തീരുമാനമെന്നും ബി.ജെ.പി ആവശ്യപ്പെട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.