LiveTV

Live

Kerala

തിരുവനന്തപുരം പോക്സോ കേസ്: എഫ്.ഐ.ആറിൽ വീഴ്ച, പോലീസിനെതിരെ ചൈൽഡ് വെൽഫെയർ കമ്മിറ്റി

കേസിൽ വിവരം നൽകിയാളുടെ സ്ഥാനത്ത് തന്റെ പേര് നൽകിയത് ശെരിയായില്ലെന്ന് സി.ഡബ്യു.സി ചെയർപേഴ്സൺ അഡ്വക്കറ്റ് എൻ. സുനന്ദ.

തിരുവനന്തപുരം പോക്സോ കേസ്: എഫ്.ഐ.ആറിൽ വീഴ്ച, പോലീസിനെതിരെ ചൈൽഡ് വെൽഫെയർ കമ്മിറ്റി

തിരുവന്തപുരം കടക്കാവൂരിൽ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പോലീസ് എഫ്.ഐ.ആർ തയ്യാറാക്കിയതിൽ വീഴ്ചയുണ്ടായെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി. കേസിൽ വിവരം നൽകിയാളുടെ സ്ഥാനത്ത് തന്റെ പേര് നൽകിയത് ശെരിയായില്ലെന്ന് സി.ഡബ്യു.സി ചെയർപേഴ്സൺ അഡ്വക്കറ്റ് എൻ. സുനന്ദ പറഞ്ഞു. കുട്ടിയെ കൗൺസിലിങ് നടത്തിയത് സി.ഡബ്യു.സിയിലെ സോഷ്യൽ വർക്കറാണെന്നും അഡ്വക്കറ്റ് എൻ. സുനന്ദ വ്യക്തമാക്കി.

"കേസിൽ വിവരം നൽകിയ ആൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർ പേഴ്സൺ ആണെന്നാണ് ഞാൻ കണ്ടത്. അത് തീർച്ചയായിട്ടും തെറ്റായിട്ടുള്ളൊരു രീതിയാണ്. പൊലീസിന് സി.ഡബ്യു.സിയുടെ ഭാഗത്ത് നിന്ന് ഒരു ഇൻഫൊർമേഷനും ഇതുവരെ കൊടുത്തിട്ടില്ല. പോലീസ് ഈ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയാണുണ്ടായത്. അപ്പോൾ പൊലീസിന് നേരത്തെ തന്നെ ഈ പ്രശ്നത്തിൽ വിവരം ലഭിച്ചിട്ടുണ്ട് എന്നതാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുക. പോലീസിന്റെ നിർദ്ദേശമനുസരിച്ചാണ് നമ്മൾ കുട്ടിക്ക് കൗൺസിലിങ് കൊടുത്തത്. ഇതിനു ശേഷം കൗൺസിലിങ് റിപ്പോർട്ടാണ് സി.ഡബ്യു.സി പോലീസിന് കൈമാറിയത്. അതല്ലാതെ മറ്റൊരു വിവരയും നമ്മൾ പോലീസിന് മുമ്പാകെ ഹാജരാക്കിയിട്ടില്ല." ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർ പേഴ്സൺ അഡ്വക്കറ്റ് എൻ. സുനന്ദ മാധ്യമങ്ങളോട് പറഞ്ഞു.

ഇക്കഴിഞ്ഞ ഡിസംബർ പതിനെട്ടിനാണ് ഈ കേസിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വക്കം സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസിൽ ഇരയുടെ അമ്മ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസ് ആണിത്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.