യു.ഡി.എഫുമായി നീക്കുപോക്ക് ഉണ്ടാവില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
പാര്‍ട്ടിയുമായുള്ള ധാരണ കെ.പി.സി.സി പ്രസിഡൻറ് നിഷേധിക്കുന്നത് അവസരവാദ രാഷ്ട്രീയമാണ്
യു.ഡി.എഫുമായി നിയമസഭാ തെരെഞ്ഞെടുപ്പില്‍ നീക്കുപോക്ക് ഉണ്ടാവില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം. പാര്‍ട്ടിയുമായുള്ള ധാരണ കെ.പി.സി.സി പ്രസിഡൻറ് നിഷേധിക്കുന്നത് അവസരവാദ രാഷ്ട്രീയമാണ്. പരാജയം മറച്ചുവെക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ കരുവാക്കുകയാണെന്നും . നിലവിലുള്ള ധാരണ തദ്ദേശ തെരെഞ്ഞെടുപ്പില്‍ മാത്രമായിരുന്നെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.