LiveTV

Live

Kerala

ശബരിമല തിരുവാഭരണ ഘോഷയാത്ര ഇത്തവണ കർശന നിയന്ത്രണങ്ങളോടെ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വ്യാഴാഴ്ചയാണ് മകരവിളക്ക് മഹോത്സവം.

ശബരിമല തിരുവാഭരണ ഘോഷയാത്ര ഇത്തവണ കർശന നിയന്ത്രണങ്ങളോടെ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ശബരിമലയിലെ മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്രക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ പാലിച്ചാണ് ഇത്തവണ തിരുവാഭരണ ഘോഷയാത്ര നടക്കുക. വ്യാഴാഴ്ചയാണ് മകരവിളക്ക് മഹോത്സവം.

കർശന നിയന്ത്രണങ്ങൾ പാലിച്ചും ഘോഷയാത്രയിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയുമാണ് ഇത്തവണ തിരുവാഭരണ യാത്ര പന്തളത്ത് നിന്നും പുറപ്പെടുക. പരിശോധനകൾ പൂർത്തിയാക്കി തയ്യാറെടുത്ത 120 പേരാകും 12ന് ഉച്ചയോടെ ശബരിമലയിലേക്ക് യാത്ര തിരിക്കുന്നത്. സ്വീകരണ പരിപാടികളും മറ്റ് ചടങ്ങുകളുമില്ലെങ്കിലും തിരുവാഭരണ യാത്രക്ക് വേണ്ട തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണെന്ന് പന്തളം കൊട്ടാര നിർവാഹക സമിതി പ്രസിഡന്റ് പി.ജി ശശികുമാര വർമ്മ പറഞ്ഞു.

പരമ്പരാഗത ആചാര പ്രകാരം പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലെ ചടങ്ങുകൾ പൂർത്തിയാക്കി. ചൊവ്വാഴ്ച 11.30യോടെയാവും യാത്ര ആരംഭിക്കുക. എന്നാൽ മുൻവർഷങ്ങളിലേതു പോലെ ഇത്തവണ ഭക്തർക്ക് ക്ഷേത്രത്തി ൽ ദർശന സൗകര്യം ഉണ്ടാവില്ല. ഉടവാ ൾ കൈമാറ്റം അടക്കമുള്ള പ്രധാന ചടങ്ങുകളി ൽ രാജപ്രതിനിധികളാരും പങ്കെടുക്കില്ലെങ്കിലും 16ന് ശേഷം ശബരിമലയിൽ നടക്കുന്ന ചടങ്ങുകളിൽ കൊട്ടാരം അംഗങ്ങൾ പങ്കു ചേരും. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി പന്തളത്ത് നടന്ന അവലോകന യോഗത്തി ൽ വിവധ വകുപ്പുകളുടെ അധ്യക്ഷന്മാർ പങ്കെടുത്തു. 12ന് യാത്ര തിരിക്കുന്ന തിരുവാഭരണ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലൂടെ സഞ്ചരിച്ച് മകരവിളക്ക് ദിവസമായ 14നാവും ശബരിമലയിലെത്തുക.