LiveTV

Live

Kerala

പാലക്കാട് പഞ്ചായത്ത് അംഗത്തെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായി പരാതി; സംഭവത്തിൽ പോലീസ് കേസ് എടുത്തു

'കുടുംബം വേണോ, രാഷ്ട്രീയം വേണോ, എന്ന് തിരുമാനിക്കണമെന്ന് പറഞ്ഞ് വഴിയിൽ ഉപേഷിച്ചു.

പാലക്കാട് പഞ്ചായത്ത് അംഗത്തെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായി പരാതി; സംഭവത്തിൽ പോലീസ് കേസ് എടുത്തു

പാലക്കാട് നെന്മാറ പഞ്ചായത്ത് മെമ്പറെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയതായി പരാതി. കോൺഗ്രസ് പ്രതിനിധിയായ സുനിത സുകുമാരനാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയെന്ന് പരാതി നൽകിയത്. സംഭവത്തിൽ നെന്മാറ പൊലീസ് കേസ് എടുത്തു.

ഇന്നലെ വൈകുന്നേരം ആറരയോടെ നെന്മാറയിലൂടെ നടക്കുകയായിരുന്ന സുനിത സുകുമാരനെ ഒരു സംഘം കാറിൽ തട്ടിക്കൊണ്ട് പോയി എന്നാണ് പരാതി. 'കുടുംബം വേണോ, രാഷ്ട്രീയം വേണോ, എന്ന് തിരുമാനിക്കണമെന്ന് പറഞ്ഞ് വഴിയിൽ ഉപേഷിച്ചു. നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച സുനിതക്ക് പ്രഥമിക ചികിത്സ നൽകി

ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ എം.പി, സ്ഥലം എം.പി രമ്യാ ഹരിദാസ് എന്നിവർ ആശുപത്രിയിലെത്തി സുനിതയെ സന്ദർശിച്ചു. തട്ടികൊണ്ട് പോകൽ, വധഭീഷണി എന്നീ വകുപ്പുകൾ ചേർത്ത് നെന്മാറ പൊലീസ് കേസ് എടുത്തു. നറുക്കടുപ്പിലൂടെയാണ് പഞ്ചായത്ത് ഭരണം യു.ഡി.എഫിന് ലഭിച്ചത്. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനിടെ മെമ്പറെ സി.പി.എം തട്ടി കൊണ്ടുപോകാൻ ശ്രമിച്ചു എന്നാണ് കോൺഗ്രസ് ആരോപണം. എന്നാൽ സി.പി.എം പ്രദേശിക നേതൃത്വം ഇത് നിഷേധിച്ചു